ആകാശം മുട്ടെ തിങ്ങി ഞെരുങ്ങി ഉയര്‍ന്ന് നില്ക്കുന്ന കൂറ്റന്‍ മരങ്ങള്‍, ഇരുട്ടിന്റെ കവാടം ആകാശത്തോളം ഉയര്‍ന്ന് നില്‍ക്കുകയാണെന്ന് തോന്നും, മരങ്ങളുടെ ചുവട്ടില്‍ തകര്‍ന്ന തലയോടുകള്‍, ശിഖരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന അസ്ഥികൂടങ്ങള്‍, മുന്നോട്ട് പോകുന്തോറും ആ കറുത്ത വനത്തില്‍ പുഴുവരിച്ച് വികൃതമായി കിടക്കുന്ന മൃതശരീരങ്ങള്‍, ഒന്നോ രണ്ടോ അല്ല നൂറ് കണക്കിന് ശവശരീരങ്ങളാണ് ഈ കറുത്ത കാട്ടില്‍ ഉള്ളത്.
“സൂയിസൈഡ് ഫോറെസ്റ്റ് ഓഫ് ജപ്പാന്” ജപ്പാന്റെ കറുത്ത കാട്, ആത്മഹത്യകള്ക്കായി ജപ്പാന്റെ സ്വന്തം കാട്. ജപ്പാനിലെ ഫുജി പര്‍വ്വതത്തിന്റെ താഴെ പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന കൂരാകൂരിരുട്ട് നിറഞ്ഞ മരണങ്ങളുടെ താഴ്വര “ഓക്കിഗഹരാ കാട്”, ജപ്പാനില്‍ ആത്മഹത്യ ചെയ്യാന്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സുരക്ഷിതമായ പ്രദേശം.
വേദനകളെ എന്നെന്നേക്കുമായി മറക്കാന്‍ ജപ്പാന് ജനത ഈ കറുത്ത കാടിനെയാണ് തെരഞ്ഞെടുക്കുന്നത്. നഗരത്തില്‍ നിന്നും ഏറെ ദൂരത്തിലാണ് ഈ കാട് സ്ഥിതി ചെയ്യുന്നത്. ഈ കാട് ആത്മഹത്യക്ക് തെരഞ്ഞെടുക്കാന്‍ ചില കാരണങ്ങള്‍ ഉണ്ട്. പ്രധാനമായും ചില മുന്‍കാല നാടോടി കഥകളിലും നോവലുകളിലും ഈ കാട്ടില്‍ ശത്രുക്കള്‍ക്ക് കീഴടങ്ങാതെ ആത്മഹത്യ ചെയ്ത കഥാപാത്രങ്ങളാണ് പ്രചോദനമാകുന്നത്.
PRO
കാടിന്റെ ഉള്ളില്‍ മൃതദേഹങ്ങളും അസ്ഥികൂടങ്ങളും വ്യാപകമായി കാണാന്‍ സാധിക്കും, ചിലര്‍ മരത്തിന്റെ ശിഖരത്തില്‍ ജീവനൊടുക്കുമ്പോള്‍ മറ്റ് ചിലര്‍ വിഷം കഴിച്ച് മരച്ചുവട്ടില്‍ ജീവന് വെടിയും. ഉള്‍ക്കാടുകളില്‍ ചില ശവശരീരങ്ങള്‍ ചെന്നായയോ കുറുക്കന്മാര്‍ക്കോ ഭക്ഷണമാകും. മരത്തില്‍ തൂങ്ങിക്കിടക്കുന്നവയില് കൂടുതലും വസ്ത്രം ധരിച്ച് കിടക്കുന്ന അസ്ഥികൂടങ്ങള്‍ മാത്രമാണ്.
ചുരുക്കം ചില മൃതശരീരങ്ങളില്‍ നിന്നും ആത്മഹത്യക്കുറിപ്പുകള്‍ ലഭിക്കാറുണ്ട്. എന്തുകൊണ്ടാണ് ഇത്രയും ജനങ്ങള്‍ ആത്മഹത്യ ചെയ്യുന്നതിനായി ‘ഓക്കിഗഹരാ’ കടിനെ തെരഞ്ഞെടുക്കുന്നതിനെപ്പറ്റി പല മനശാസ്ത്രഞ്ജരും പഠനങ്ങള്‍ നടത്തുന്നുണ്ട്. വ്യക്തമായ ഒരു ഉത്തരം ഇവര്‍ക്ക് ലഭിച്ചിട്ടില്ല. നിരവധി ഡോക്യുമെന്ററികള്‍ ഈ കാടിനെപ്പറ്റി പുറത്തിറങ്ങിയിട്ടുണ്ട്.
ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാനായി സര്‍ക്കര്‍ കാട് തുടങ്ങുന്നതിനടുത്ത് ഒരു ബോര്‍ഡ് വച്ചിട്ടുണ്ട്, അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു ” നിങ്ങളുടെ ജന്മം മാതാപിതാക്കള്‍ നല്കിയ അമൂല്യ നിധിയാണ്, മരിക്കുന്നതിന് മുന്‍പ് മാതപിതാക്കളെക്കുറിച്ചും സഹോദരങ്ങളെക്കുറിച്ചും മക്കളെക്കുറിച്ചും ഭാര്യയെക്കുറിച്ചും ഒരു നിമിഷം ചിന്തിക്കു! നിങ്ങളുടെ വിഷമങ്ങള്‍ പങ്കുവെയ്ക്കു”
PRO
എന്നാല്‍ ഇതിനെയും മറികടന്ന് ഈ കറുത്ത കാടിന്റെ അഭയാര്‍ത്ഥിയാവാന്‍ ഒരു പാട് പേര് പോകും എന്നതില്‍ സംശയമില്ല. ആ മരണക്കവാടത്തിലേക്ക് പ്രവേശിച്ചാല്‍ പിന്നെ തിരിച്ച് വരാം എന്നത് വെറും മിഥ്യ മാത്രമായിരിക്കും, കാരണം ഭൂമിയിലെ ഒരു മരണത്താഴ്വരയായി “ഓക്കിഗഹരാ” കാട് മറിക്കഴിഞ്ഞു.