പ്രഭാതസവാരി പോലും ഉപേക്ഷിക്കേണ്ട സാ‍ഹചര്യം

ഞായര്‍, 4 ഒക്‌ടോബര്‍ 2009 (16:51 IST)
‘ആഴ്ചമേള’ പംക്തിയില്‍ ആര്‍ എസ് പി നേതാവ് ടി ജെ ചന്ദ്രചൂഡന്‍‍, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, വിം എം സുധീരന്‍, കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, ചലച്ചിത്ര താരം ഷാരൂഖ് ഖാന്‍, സംവിധായകന്‍ കമല്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

PRO
ജീവഭയം മൂലം ജനങ്ങള്‍ പ്രഭാതസവാരി പോലും ഉപേക്ഷിക്കുന്ന സാ‍ഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. വര്‍ക്കല കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഡി‌എച്ച്‌ആര്‍‌എമ്മിന്‍റെ പ്രവര്‍ത്തനം എന്തുകൊണ്ട് സര്‍ക്കാര്‍ നേരത്തെ മനസിലാക്കിയില്ല. ദളിത് ആദിവാസി സംഘടനകള്‍ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിക്കുന്നത് ഇടതുപക്ഷത്തിന്‍റെ വീഴ്ച കൊണ്ടാണ്. ബോട്ടപകടങ്ങള്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഫ്രീസറില്‍ വെച്ചിരിക്കുകയാണ്. തേക്കടി ദുരന്തത്തെക്കുറിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ്.
ടിജെ ചന്ദ്രചൂഢന്‍
********************

PRO
കുറ്റാന്വേഷണം എന്തെന്ന്‌ അറിയാത്ത പോലീസുകാരാണ്‌ കേരളാ പോലീസിന്‍റെ കുറ്റാന്വേഷണ ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പലരും. സംസ്ഥാനത്ത്‌ പോലീസിനേക്കാള്‍ മികച്ച ആയുധങ്ങള്‍ ഉള്ളത്‌ ക്രിമിനലുകള്‍ക്കാണ്. ക്രൈംബ്രാഞ്ചിലും സ്‌പെഷല്‍ ബ്രാഞ്ചിലും ഉള്ളവര്‍ക്ക് വേണ്ടത്ര വൈദഗ്ദ്ധ്യവുമില്ല.
കോടിയേരി ബാലകൃഷ്‌ണന്‍
********************

PRO
തെറ്റ്‌ ചൂണ്ടിക്കാണിക്കുന്നവരെ കടന്നാക്രമിക്കുന്നത്‌ സി പി എം ശൈലിയാക്കിയിരിക്കുകയാണ്. വിനാശകാലേ വിപരീതബുദ്ധി എന്ന മട്ടില്‍ സി പി എം. ഇരിക്കുന്നകൊമ്പ്‌ മുറിക്കുകയാണ്‌. മാധ്യമപ്രവര്‍ത്തകരെപ്പോലും വെറുതെ വിടുന്നില്ല. മാഫിയസംസ്‌കാരം വളരുന്നതില്‍ ജനങ്ങളുടെ ആശങ്കയില്‍ പങ്കുചേരാതെ ആശങ്ക അകറ്റാനാണ്‌ മുഖ്യമന്ത്രി ശ്രമിക്കേണ്ടത്.
വി എം സുധീരന്‍
********************

PRO
ഗുണ്ടകളും അധോലോകവും ചേര്‍ന്ന്‌ ഭരിക്കുമ്പോള്‍ പോലീസ്‌ നിഷ്‌ക്രിയമാണ്‌. കേരളത്തിലെ അവസ്ഥയെപ്പറ്റി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യത്യസ്‌താഭിപ്രായങ്ങള്‍ പറഞ്ഞപ്പോള്‍ത്തന്നെ ജനങ്ങള്‍ക്ക്‌ ചിത്രം മനസ്സിലായി. ക്രമസമാധാനനില ഭദ്രമെന്ന്‌ ആഭ്യന്തരമന്ത്രി പറയുമ്പോള്‍, മുഖ്യമന്ത്രി പോലീസിനെ വിമര്‍ശിക്കുകയാണ്‌ ചെയ്യുന്നത്‌.
മുല്ലപ്പള്ളി രാമചന്ദ്രന്‍
********************

PRO
താന്‍ മിക്കപ്പോഴും ഭാര്യയ്ക്ക് സമ്മാനം നല്‍കാറുണ്ട്, പക്ഷേ അവയില്‍ മിക്കതും അവര്‍ സ്വീകരിക്കാറില്ല. നല്‍കുന്ന സമ്മാനം വാങ്ങി എല്ലാവരുടെയും മുന്നില്‍ വച്ച് തനിക്കൊരു ആലിംഗനം നല്‍കും. എന്നാല്‍, ഇവയില്‍ മിക്കതും തിരികെ നല്‍കുകയും പകരം മറ്റെന്തെങ്കിലും എടുക്കുകയുമാണ് ഗൌരിയുടെ പതിവ്.
ഷാരൂഖ് ഖാന്‍
********************

PRO
ഏതെങ്കിലും നടന്‍റെ ഇമേജിനു വേണ്ടി സംവിധായകര്‍ സിനിമയെടുക്കരുത്. അങ്ങനെ ചെയ്താല്‍ അഭിനേതാക്കള്‍ക്ക് പുതുമയുണ്ടാകില്ല. പ്രേക്ഷകര്‍ക്ക് ആ താരത്തെ പെട്ടെന്നു മടുക്കുകയും ചെയ്യും. ഒരു സംവിധായകന്‍റെ സങ്കല്‍പ്പത്തിലുള്ള സിനിമയിലേക്ക് താരങ്ങള്‍ മാറുകയാണ് വേണ്ടത്. അങ്ങനെ ചെയ്തില്ലെങ്കില്‍ സംവിധായകര്‍ക്ക് സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടാകും. അങ്ങനെ എനിക്കു പറ്റിയ ഒരു തെറ്റാണ് പച്ചക്കുതിര. ദിലീപിന്‍റെ സ്ഥിരം ഇമേജിന് പിന്നാലെ ഞാന്‍ പോകാന്‍ ശ്രമിച്ചതിന്‍റെ പരാജയമാണ് ആ സിനിമ.
കമല്‍

വെബ്ദുനിയ വായിക്കുക