രണ്ട് പരീക്ഷണങ്ങളാണ് ഇന്ന് കോണ്‍ഗ്രസ് നേരിടുന്നത്. രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന കര്‍ണാടകയിലെ ജനവിധിയും കല്‍ക്കരിപ്പാടത്തില്‍ സിബിഐ സത്യവാങ്മൂലം സമര്‍പ്പിക്കുമ്പോഴുള്ള കോടതിവിധിയും.
കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ നേട്ടം പ്രതിപക്ഷത്തോട് കടുത്ത നിലപാടെടുക്കാനുള്ള കോണ്‍ഗ്രസിന്റെ പച്ചക്കൊടിയാണ്. എന്നാല്‍ കല്‍ക്കരി ഇടപാടിലെ സിബിഐ സത്യവാങ്മൂലത്തെപ്പറ്റി സുപ്രീംകോടതിയുടെ ഇടപെടല്‍ എന്തായിരിക്കുമെന്നത് മറ്റൊരു ആശങ്കയാണ് കോണ്‍ഗ്രസിനു നല്‍കുന്നത്.
കര്‍ണാടകയിലെ നേട്ടം ഉയര്‍ത്തിക്കാണിച്ച് ഒരുപരിധിവരെ പിടിച്ച്‌നില്‍ക്കാന്‍ കഴിഞ്ഞാലും സുപ്രീം കോടതി വിധിയും റെയില്‍വെ അഴിമതി ആരോപണം നേരിടുന്ന മന്ത്രി ബന്‍സാലിനെതിരെയുള്ള സിബിഐ റിപ്പോര്‍ട്ടില്‍നിന്നും കോണ്‍ഗ്രസിന് ഒഴിഞ്ഞുമാറാനാവില്ല.