ചെറിയ കാര്യങ്ങളെപ്പോലും അത്ഭുത കൃത്യങ്ങളായി ചിത്രീകരിക്കുന്നതും അത് നടന്ന സ്ഥലങ്ങളില്‍ ആരാധാനാലയങ്ങള്‍ ഉയരുന്നതും പലപ്പോഴും കാണാറുണ്ട് എന്നാല്‍ ചില മനുഷ്യരുമുണ്ട് ജന്മനാല്‍ത്തന്നെ അപൂര്‍വ കഴിവുകളുമായി ജനിച്ചവര്‍. അവരില്‍ ചിലരെ പരിചയപ്പെടുത്തുകയാണ് ഇവിടെ...
PRO
ഉരുക്ക് വനിത- മനസല്ല ശരീരമാണ് ഉരുക്ക്
ഹള്‍ക്ക്.(hulk) എന്ന കഥാപാത്രത്തെ പലര്‍ക്കും അറിയാമായിരിക്കും. ചില പ്രത്യേക പരീക്ഷണങ്ങള്‍ക്കു വിധേയാനായി ഉരുക്ക് മനുഷ്യനായ യുവാവ്. ഹള്‍ക്കിന് എത്ര ദേഷ്യം കൂടുന്നുവോ അത്രയും ശരീരം കരുത്താര്‍ജ്ജിക്കുകയും വളരുകയും ചെയ്യും.
എന്നാല്‍ ഇത് ഒരു സിനിമയുടെ കഥ മാത്രമല്ല. കാരണം ഹെലെന്‍ സ്റ്റീഫന്‍ എന്ന യുവതിയുടെ കഥയും ഇതില്‍നിന്നും വ്യത്യസ്തമല്ല. ലോകത്തിലെ ഏറ്റവും സങ്കീര്‍ണമായ ന്യൂറോളജിക്കല്‍ കണ്ടീഷനാണ് ഈ യുവതിക്കുള്ളത്. പെട്ടെന്നുണ്ടാകുന്ന ശബ്ദം, ടെന്‍ഷന്‍, ചൂട് എന്നിവയാല്‍ ഇവരെ ശല്യപ്പെടുത്തിയാല്‍ ഇവരുടെ ശരീരം പാറ പോലെ ഉറച്ചതാവും.
എന്നാല്‍ ഇതൊരു സുഖകരമായ ഏര്‍പ്പാടല്ലെന്നാണ് ഹെലന്‍ സ്റ്റീഫന്‍ പറയുന്നത് സഹിക്കാനാവാത്ത വേദനയാണത്രെ ആ സമയത്ത് ഉണ്ടാവുന്നത്.
കിം യും യോംഗ് എന്ന കൊറിയന്‍ അത്ഭുതം- അടുത്ത പേജ്
PRO
കിം യും യോംഗ് എന്ന കൊറിയന്‍ അത്ഭുതം
നാലാം വയസില്‍ യൂണിവേഴ്സിറ്റിയില്‍, പതിനഞ്ചാം വയസില്‍ ഡോക്ടറേറ്റ്. ഇതൊന്നും ഒരു സ്വപ്നമല്ല കിം യു എന്ന കൊറിയന്‍ യുവാവിന്റെ നേട്ടങ്ങളാണിത്‍. 1962 ലാണ് ഇയാള്‍ ജനിച്ചത്.
നാലാം വയസില്‍ കൊറിയന്‍ , ജര്‍മന്‍, ഇംഗ്ലീഷ് തുടങ്ങി നാലോളം ഭാഷകള്‍ ഇയാള്‍ സംസാരിക്കുമായിരുന്നു. ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന ഐക്യുവുള്ള ആളായി ഇയാള്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കുകയും ഉണ്ടായി.
ഏഴാം വയസില്‍ ഇയാള്‍ പ്രത്യേക ക്ഷണിതാവായി നാസയിലെത്തി. പതിനഞ്ചാം വയസില്‍ കൊളറാഡോ യൂണിവേഴ്സിറ്റിയൂടെ ഡോക്ടറേറ്റും ഇയാള്‍ കരസ്ഥമാക്കി.
ഏഴുവയസില്‍ ഒരു ഓപ്പറേഷന്‍- അടുത്തപേജ്
PRO
ഏഴുവയസില്‍ ഒരു ഓപ്പറേഷന്‍ ഏഴാം വയസില്‍ വിജയകരമായി ഒരു ശസ്ത്രക്രിയ നടത്തിയ അകൃത് ജസ്വാള്‍ ഇന്ത്യന്‍ അഭിമാനമാണ്. 2000മാണ്ടില്‍ ഏഴുവയസുള്ളപ്പോഴാണ് അകൃത് തന്റെ അത്ഭുതകരമായ കഴിവ് പ്രകടിപ്പിക്കുന്നത് .
തന്റെ വീടിനടുത്തുള്ള എട്ടുവയസുകാരിയുടെ പൊള്ളലേറ്റ് മണിബന്ധത്തോട് ചേര്‍ന്ന് പോയ വിരലുകള്‍ അകൃത് മെഡിക്കല്‍ സഹായമില്ലാതെ വേര്‍പെടുത്തുകയും. പിന്നീട് ആ യുവതിക്ക് ആ കൈ സ്വതന്ത്രമായ് ഉപയോഗിക്കാനാവുകയും ചെയ്തു. പന്ത്രണ്ടാം വയസില്‍ കാന്‍സറിനെതിരെ ചെറുത്തുനില്‍ക്കുന്ന ഒരു മരുന്നുകണ്ടുപിടിക്കുന്നതിലും ജസ്വാള്‍ വിജയിച്ചു.
ഫാബുലസ് ഫേബിയാനോ - അടുത്ത പേജ്
PRO
പതിനാലാം വയസില്‍ ചെസ് ഗ്രാന്‍ഡ് മാസ്റ്ററായ ആളാണ് ഫേബിയാനോ.ഇറ്റലിയുടെയും അമേരിക്കയുടെയും ഇരട്ടപൊരത്വം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1992ല്‍ മിയാമിയിലാണ് ഇദ്ദേഹം ജനിച്ചത്. അഞ്ചാം വയസില്‍ യുണൈറ്റഡ് ചെസ് ഫെഡറേഷനില്‍ ഇയാള്‍ അംഗമായി.
കിം യും യോംഗ് എന്ന കൊറിയന്‍ അത്ഭുതം- അടുത്ത പേജ്
PRO
മനുഷ്യ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവി
ശകുന്തളാദേവിയുടെ ഗണിതശാസ്ത്രപാടവം മൂന്നാം വയസ്സില്‍ തന്നെ പ്രകടമായി. ഒരു വിദ്യാലയത്തിലും പോകാതെ തന്നെ സംഖ്യകളെ മെരുക്കിയെടുത്ത അദ്ഭുതവനിതയായ ശകുന്തളാദേവി ആറാം വയസ്സില്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും ഓര്‍മ്മശക്തിയും പ്രദര്‍ശിപ്പിച്ചു. എട്ടാം വയസ്സില്‍ തമിഴ്‌നാട്ടിലെ അണ്ണാമല സര്‍വ്വകലാശാലയിലും ഇത് ആവര്‍ത്തിച്ചു.
1977-ല്‍ അമേരിക്കയിലെ ഡള്ളാസില്‍ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേര്‍പ്പെട്ട ശകുന്തളാദേവി അമ്പതു സെക്കന്‍ഡിനകമാണ് ഉത്തരം നല്‍കിയത്. 201 അക്ക സംഖ്യയുടെ 23-ആം വര്‍ഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി