നടന്‍ നഗ്‌നചിത്രങ്ങള്‍ എടുത്ത് ബ്ലാക്‍മെയില്‍ ചെയ്യുന്നു; തമിഴ് നടി പൊലീസ് സ്റ്റേഷനുമുന്നില്‍ ആത്‌മഹത്യയ്ക്ക് ശ്രമിച്ചു

വിക്കി സേവ്യര്‍
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (17:14 IST)
ചലച്ചിത്രനടന്‍ തന്‍റെ നഗ്‌നചിത്രങ്ങള്‍ എടുത്ത് ബ്ലാക്‍മെയില്‍ ചെയ്യുന്നതായി ആരോപിച്ച് തമിഴ് സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതി വടപളനി പൊലീസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്റ്റേഷനുമുന്നില്‍ വച്ച് ശരീരത്തില്‍ തീകൊളുത്തി മരിക്കാനുള്ള യുവതിയുടെ ശ്രമം പൊലീസ് പരാജയപ്പെടുത്തി. ഫക്രുദ്ദീന്‍ എന്ന നടന്‍ തന്നെ ബ്ലാക്‍മെയില്‍ ചെയ്യുകയാണെന്നും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും യുവതി ആരോപിച്ചു.
 
നേരത്തേ വിവാഹബന്ധം വേര്‍പെടുത്തിയ ഫക്രുദ്ദീന്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യുവതിയുമായി അടുപ്പത്തിലായത്. തന്‍റെ സ്വകാര്യചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ഫക്രുദ്ദീന്‍ ഇപ്പോള്‍ പണം ആവശ്യപ്പെട്ട് തന്നെ ബ്ലാക്‍മെയില്‍ ചെയ്യുകയാണെന്നാണ് യുവതിയുടെ പരാതി. 
 
പുഴലിലും ട്രിപ്ലിക്കന്‍ പൊലീസ് സ്റ്റേഷനിലും നേരത്തേ തന്നെ പരാതി നല്‍കിയിരുന്നെങ്കിലും ഫക്രുദ്ദീനെ പൊലീസ് താക്കീത് നല്‍കി വിട്ടയയ്ക്കുകയാണ് ചെയ്തതെന്നും പൊലീസ് ആരോപിക്കുന്നു. എന്നാല്‍ അതിന് ശേഷവും പീഡനം തുടരുകയായിരുന്നു. 
 
എന്തായാലും പുതിയ പരാതിയുടെ അടിസ്ഥാനത്തില്‍ വടപളനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article