വീട്ടിൽ അതിക്രമിച്ചു കയറി 70 കാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

എ കെ ജെ അയ്യർ
ഞായര്‍, 29 സെപ്‌റ്റംബര്‍ 2024 (14:59 IST)
കോട്ടയം: തനിച്ചു കഴിയുന്ന വൃദ്ധയുടെ വീട്ടിൽ അ​തി​ക്ര​മി​ച്ചു ക​യ​റി എ​ഴു​പ​തു​കാ​രി​യെ ലൈംഗികമായി പീഡിപ്പിച്ച കേ​സി​ൽ 41 കാ​ര​ൻ അ​റ​സ്റ്റി​ൽ. ക​ടു​ത്തു​രു​ത്തി ഞീ​ഴൂ​ർ കാ​ട്ടാ​മ്പാ​ക്ക് വ​ട​ക്കേ​നി​ര​പ്പ് പൂ​വ​ൻ​ക​ടി​യി​ൽ സ​ന്തോ​ഷി​നെ​യാ​ണ് (41) പോലീസ് അറസ്റ്റ് ചെയ്തത്. 
 
ക​ഴി​ഞ്ഞ 25 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യം അ​തി​ക്ര​മി​ച്ച് ക​യ​റി​യാ​ണ്​ പ്ര​തി ഇ​വ​രെ ഉ​പ​ദ്ര​വി​ച്ച​ത്. കടുത്തുരുത്തി എ​സ്.​ഐ ശ​ര​ണ്യ, എ.​എ​സ്.​ഐ​മാ​രാ​യ ശ്രീ​ല​താ​മ്മാ​ൾ, റെ​ജി​മോ​ൾ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സു​മ​ൻ പി. ​മാ​ണി, അ​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article