അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം തീ കൊളുത്തിക്കൊന്നു
ശനി, 24 മാര്‍ച്ച് 2018 (13:07 IST)
അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കത്തിച്ചുകൊന്നു. ആസാമിലെ നഗാവ് ജില്ലയിലാണ് സംഭവം. കുട്ടി പഠിച്ചിരുന്ന സ്കൂളിലെ മുതിര്‍ന്ന വിദ്യാര്‍ഥികളാണ് പ്രതികള്‍. മൂന്നു പേര് ചേര്‍ന്നാണ് പീഡനം നടത്തിയത്. രണ്ടു പേര് പിടിയിലായതായി പൊലീസ് വ്യക്തമാക്കി. ഒരാള്‍ ഒളിവിലാണ്.
തൊണ്ണൂറു ശതമാനം പൊള്ളലേറ്റ പെൺകുട്ടി നഗാവ് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്.
ക്ലാസ് കഴിഞ്ഞ് വീട്ടില്‍ എത്തിയ കുട്ടിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കിയ സ്കൂളിലെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിനു ശേഷം അവശയായ പെൺകുട്ടിയുടെ ശരീരത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ശേഷം മൂന്ന് വിദ്യാര്‍ഥികളും രക്ഷപ്പെട്ടു.
വീട്ടില്‍ നിന്നും തീയും പുകയും പടരുന്നത് ശ്രദ്ധയില്‍പ്പെട്ട് സമീപവാസികള്‍ എത്തിയപ്പോള്‍ പൊള്ളലേറ്റ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സ്കൂളിലെ മൂന്ന് മുതിര്‍ന്ന വിദ്യാര്‍ഥികളാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കി.