59 വിദ്യാര്‍ഥിനികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കി; 57 വയസുകാരനെതിരെ പൊലീസ് കേസെടുത്തു

ഞായര്‍, 14 ജൂലൈ 2019 (15:08 IST)
59 വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ വ്യാപരിക്കെതിരെ പൊലീസ് കേസ് എടുത്തു. പാലക്കാട് ജില്ലയിലെ ഗവണ്‍മെന്‍റ് യുപി സ്കൂളിന് സമീപത്ത് കച്ചവടം നടത്തുന്ന പുല്ലേരി വളപ്പില്‍ കൃഷ്ണനെതിരെയാണ് പോക്സോ നിയമ പ്രകാരം കേസ് എടുത്തത്‍. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
 
സ്കൂള്‍ വിദ്യാര്‍ഥിനി അധ്യാപികയോട് പരാതി പറഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈയിന്‍ കുട്ടികളെ കൗണ്‍സിലിങ് ചെയ്തതോടെയാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. യുപി ക്ലാസുകളില്‍‌ പഠിക്കുന്ന കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇയാള്‍ സ്പര്‍ശിക്കാറുണ്ടായിരുന്നുവെന്ന് കുട്ടികള്‍ മൊഴി നല്‍കി. കൂടാതെ ലൈംഗിക ചുവയോട് കൂടി സംസാരിക്കാറുണ്ടെന്നും കുട്ടികള്‍ പറഞ്ഞു.
 
59 കുട്ടികളാണ് പരാതി പറഞ്ഞത്. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്ന കുട്ടികളെയാണ് കൃഷ്ണന്‍ ചൂഷണം ചെയ്തിരുന്നത്. പോക്സോ നിയമ പ്രകാരം പൊലീസ് കേസ് എടുത്തു. പ്രതിയെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപെട്ട് യു.ഡി.എഫ് സമരം നടത്തി. പ്രതിയായ കൃഷ്ണന്‍ ഒളിവിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍