പോക്സോ കേസ് പ്രതിക്ക് 55 വർഷം കഠിനതടവ്

എ കെ ജെ അയ്യർ

ഞായര്‍, 12 മെയ് 2024 (11:58 IST)
കോട്ടയം : പോക്സോ കേസ് പ്രതിക്ക് കോടതി 55 വർഷം കഠിനതടവും 140000 രൂപ പിഴയും വിധിച്ചു.കോട്ടയം മുണ്ടൂർ ഭാഗത്ത് വട്ടമറ്റംചിറയിൽ വീട്ടിൽ പാസ്റ്റർ മണി (54)യെ ആണ് കോടതി ശിക്ഷിച്ചത്.കേസ് വിചാരണ നടത്തി മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി.അനീഷ് കുമാർ ആണ് ശിക്ഷിച്ചത്. കുട്ടമ്പുഴ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം പൂർത്തിയാക്കിയത്.
 
സബ് ഇൻസ്പെക്ടർ ശശികുമാർ, എ.എസ്.അജിത് കുമാർ, എസ്.പി.സി.ഓ സൈനബ എന്നിവരാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ.ജമുന ഹാജരായി

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍