പോക്സോ കേസിൽ 75 കാരൻ അറസ്റ്റിൽ

വ്യാഴം, 29 ഡിസം‌ബര്‍ 2022 (18:20 IST)
മലപ്പുറം: പതിനൊന്നു വയസുള്ള ബാലികയെ ലൈംഗികമായി ഉപദ്രവിച്ച എഴുപത്തഞ്ചുകാരനെ പോക്സോ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റൂർ ചെമ്മന്തട്ട സ്വദേശി ബാലകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്.
 
കഴിഞ്ഞ നവംബർ 27 നും ഡിസംബർ 18 നും കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തി എന്നാണു കേസ്. ചൈൽഡ് ലൈൻ നിർദ്ദേശ പ്രകാരം മേലാറ്റൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍