സ്ത്രീകളുടെ പിന്നാലെ നടക്കും, ആരുമില്ലെന്ന് ഉറപ്പാക്കി ചുംബിച്ച് ഓടിമറയും; പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ്

വ്യാഴം, 6 ഫെബ്രുവരി 2020 (20:34 IST)
മുംബൈ: മഹാരാഷ്ട്രയിലെ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇരയാക്കപ്പെട്ട സ്തീകൾ പരാതി നൽകിയാൽ പ്രതിക്കെതിരെ പീഡന കേസ് ചുമത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്.
 
യുവതികളുടെ പിന്നാലെ ചുറ്റിപ്പറ്റി നടക്കും. ചുറ്റും ആരുമില്ലെന്ന് ഉറപ്പായാൽ ഓടിച്ചെന്ന് മുഖത്ത് ചുംബിച്ച് ഓടി മറയുന്നതായിരുന്നു പ്രതിയുടെ രീതി. മുബൈയിലെ മാതുംഗ സ്റ്റേഷനിൽനിന്നുമാണ് ഇയാളുടെ ദൃശ്യങ്ങൾ ലഭിച്ചത്. നിരവധി സ്ത്രികളോട് ഇയാൾ മോഷമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരു മോഷണ കേസിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. എന്നാൽ സ്ത്രീകളെ ഉപദ്രവിച്ച സംഭവങ്ങളിൽ ഇയാൾക്കെതിരെ കേസുകൾ ഒന്നും നിലവിൽ ചാർജ് ചെയ്തിട്ടില്ല. പരാതികളുമായി സ്ത്രീകൾ സമീപിയ്ക്കുന്ന മുറയ്ക്കായിരിയ്ക്കും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുക.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍