കന്നുകാലി മോഷണം ആരോപിച്ച് 55കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു
പശുവിനെ മോഷ്‌ടിച്ചെന്ന് ആരോപിച്ച് 55കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. കാബൂള്‍ മിയാന്‍ എന്നയാളാണ് ക്രൂരമായ രീതിയില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസ് വിസമ്മതിക്കുകയാണ്.
ഡിസംബർ 29ന് പട്നയിലെ സിമർബാനി ഗ്രാമത്തിലാണ് സംഭവം. പശുവിനെ മോഷ്‌ടിച്ചെന്ന് പറഞ്ഞാണ് മുസ്ലിം മിയാന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം കാബൂള്‍ മിയാനെ പിടികൂടിയത്. മര്‍ദ്ദനത്തിനിടെ ഇയാളുടെ മുഖത്ത് അക്രമികള്‍ തൊഴിക്കുകയും അടിക്കുകയും ചെയ്‌തു.
അവശനായ കാബൂള്‍ മിയാന്റെ വസ്‌ത്രങ്ങള്‍ അഴിച്ചു മാറ്റുകയും ചെയ്‌തു. ഉപദ്രവിക്കരുതെന്ന് ഇയാള്‍ അപേക്ഷിച്ചെങ്കിലും ആക്രമികള്‍ പിന്മാറിയില്ല. ഇതിനിടെ ചിലര്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്‌തു.
മര്‍ദ്ദനത്തെ തുടര്‍ന്ന് തളര്‍ന്നു വീണ കാബൂള്‍ മിയാന്‍ മരിക്കുകയായിരുന്നു. പുറത്തുവന്ന വീഡിയോയിൽ അക്രമികളിൽ ചിലരുടെ മുഖം വ്യക്തമാണ്. സംഭവത്തിൽ പൊലീസ് ഇതുവരേ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.