ശ്‌മശാനത്തില്‍ നിന്നു പാതി കത്തിയ മൃതദേഹം ഭക്ഷിച്ച യുവാവ് പിടിയില്‍
ബുധന്‍, 6 ഫെബ്രുവരി 2019 (12:54 IST)
ശ്‌മശാനത്തില്‍ നിന്നു പാതി കത്തിയ മൃതദേഹം ഭക്ഷിച്ച യുവാവിനെ പിടികൂടി. തമിഴ്നാട്ടിലെ തിരുനെൽവേലി സ്വദേശി എസ് മുരുഗേശ(43)നെയാണു പൊലീസ് പിടികൂടിയത്. ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്‌ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് ശ്‌മശാനത്തില്‍ നിന്നും മുരുകേശനെ പിടികൂടിയത്. ഇതുവഴി കടന്നു പോയവര്‍ ശബ്ദം കേട്ട് ശ്‌മശാനത്തില്‍ പ്രവേശിച്ചു. ഈ സമയം അബോധാവസ്ഥയിലായിരുന്നു. ശ്‌മശാനത്തിലെ ജോലിക്കാരനാണെന്ന് കരുതി ആളുകള്‍ മടങ്ങി പോകാനൊരുങ്ങിയെങ്കിലും ചാരം മാറ്റി, പാതിവെന്ത മൃതദേഹം ഭക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹം മുറിച്ചു മാറ്റാന്‍ ഉപയോഗിച്ച കത്തിയും മുരുഗേശന്റെ സമീപത്ത് നിന്നും കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്ത് എത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു.