ദൗലത്താബാധിലെ ദ്വാരക എക്സ്പ്രസ്സ് വേക്ക് സമീപം അമ്പത്തഞ്ചുകാരനെ വെടിയേറ്റ നിലയിൽ കാറിൽ നിന്നും കണ്ടെത്തി. മരണപ്പെട്ട വ്യക്തി സമീപജില്ലയായ ജജ്ജാറിൽ നിന്നുമുള്ള റോഷൻ ലാൽ ആണെന്നാണ് കിട്ടിയ വിവരം. കൂടെയുണ്ടായിരുന്ന യുവതിയാണ് കൊലചെയ്തതെന്നാണ് പ്രാഥമികവിവരം. തലയിൽ വെടിയേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.
വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ജജ്ജാറിലെ ഓഫീസിൽ നിന്നും സുമിത് ഫോഗാട്ട് എന്ന സ്ത്രീയാണ് തന്റെ അച്ഛനെ കൂട്ടികൊണ്ടുപോയതെന്ന് മരണപ്പെട്ട റോഷൻ ലാലിന്റെ മകൻ രാഹുൽ കുമാർ പൊലീസിനു മൊഴി നൽകി. സഹപ്രവർത്തകരോട് ഗുരുഗ്രാമിലുള്ള മറ്റൊരു ഓഫീസിലേക്ക് പോകുകയെന്നാണ് ഈ സ്ത്രീ പറഞ്ഞിരുന്നത്. പക്ഷേ പറഞ്ഞതിനു വിപരീതമായി മറ്റിടങ്ങളിലേക്കാണ് ഇരുവരും പോയതെന്നും തുടർന്ന് രണ്ടുപേരും ഒരുമിച്ചിരുന്നു മദ്യപിച്ചെന്നും മകൻ പറയുന്നു.