കൂട്ടബലാത്സംഗത്തിന് ശേഷം വീട്ടിലെത്തി ക്രൂരമായി മർദ്ദിച്ചു, കുട്ടിയെ അടുത്തുള്ള വീട്ടിലാക്കിവരാം എന്ന് പറഞ്ഞ് ഇറങ്ങിയോടുകയായിരുന്നു എന്ന് യുവതി

Webdunia
വെള്ളി, 5 ജൂണ്‍ 2020 (11:38 IST)
തിരുവനന്തപുരം: കൂട്ടമാനഭംഗത്തിന് ഇരയാക്കപ്പെട്ടതിന് ശേഷം തന്നെയും അഞ്ചുവയസുകാരനായ മകനെയും ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചെന്നും സിഗററ്റ് കത്തിച്ച് ദേഹത്ത് കുത്തി പൊള്ളിച്ചെന്നും വീട്ടമ്മയുടെ വെളിപ്പെടുത്തൽ. .കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനമെന്നും കുട്ടിയെ സമീപത്തുളള വീട്ടിലാക്കിയശേഷം തിരിച്ചുവരുമെന്ന് ഉറപ്പുനല്‍കി​ഇറങ്ങിയോടുകയായിരുന്നുവെന്നും വിട്ടമ്മ പറഞ്ഞു.
 
ഉപദ്രവിച്ചവരെ മുൻപ് കണ്ടുപരിചയമില്ല. എന്നാല്‍ ഭര്‍ത്താവ് അവരുടെ പേരുകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. കണ്ടാല്‍ തിരിച്ചറിയാം. പുതുക്കുറിച്ചിയിലെ വീട്ടില്‍വച്ചാണ് മദ്യം നല്‍കിയത്. മദ്യസല്‍ക്കാരം നടക്കുമ്പോള്‍ വീട്ടുടമയുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. എന്നും യുവതി പറഞ്ഞു. ഇന്നലെ വൈകിട്ട് നാലരയോടെ യുവതിയെ വാഹനത്തില്‍ കയറ്റി​മറ്റൊരിടത്ത് കൊണ്ടുപോയി നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ച ശേഷം ഭര്‍ത്താവും ആറു സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. രക്ഷപ്പെട്ടോടിയ യുവതിയെ നാട്ടുകാരാണ് കണിയാപുരത്തുള്ള സ്വന്തം വീട്ടില്‍ എത്തിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article