മണ്ഡപത്തിലേക്ക് പോയ വരനെ വെടിവച്ചു കൊല്ലാന്‍ ശ്രമം; സംഭവം വിവാഹത്തിനു തൊട്ട് മുമ്പ്
വിവാഹദിനത്തില്‍ മണ്ഡപത്തിലേക്ക് പോയ വരനെ കൊലപ്പെടുത്താന്‍ ശ്രമം. തോളില്‍ വെടിയേറ്റ ന്യൂഡല്‍ഹി മാദംഗിര്‍ സ്വദേശിയായ ബാദലിനെ (25) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ അജ്ഞാതാര രണ്ടു പേരാണ് വെടിയുതിര്‍ത്തത്.
മണ്ഡപത്തിലേക്ക് കുതിരപ്പുറത്തൊരുക്കിയ പ്രത്യേക വാഹനത്തില്‍ പോവുകയായിരുന്നു ബാദല്‍. യുവാവിനൊപ്പം കുടുംബാംഗങ്ങളും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികളുമുണ്ടായിരുന്നു. പാട്ടും നൃത്തവുമായി പോകുന്നതിനിടെയാണ് വെടിവയ്‌പ്പുണ്ടായത്.
മണ്ഡപത്തില്‍ എത്തുന്നതിനു തൊട്ടു മുമ്പാണ് വരന് വെടിയേറ്റത്. വെടിയേറ്റതിനു പിന്നാലെ ബാദലിനെ ആശുപത്രിയില്‍ എത്തിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികളുടെ ലക്ഷ്യമോ പ്രേരണയോ വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.