മകൻ ഗുണ്ടാസംഘത്തെ പൊലീസിന് കാണിച്ചുകൊടുത്തു; അച്ഛനെക്കൊന്ന് പ്രതികാരം തീർത്തു

ചൊവ്വ, 5 ജൂണ്‍ 2018 (15:53 IST)
അഡ്വക്കേറ്റ് സമ്പത്ത് കുമാറിന്റെ അച്ഛൻ രാധാകൃഷ്‌ണ(60)നെ തിങ്കളാഴ്‌ച രാവിലെ നാലംഗസംഘം കൊലപ്പെടുത്തി. ചെന്നൈ പുലിയാന്തോപ്പിലാണ് സംഭവം. 
 
രാധാകൃഷ്‌ണൻ ചായകുടിക്കാൻ പോകുമ്പോൾ ബൈക്കുകളിൽ വന്ന നാലംഗസംഘം കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. സമ്പത്ത് കുമാറും നാലംഗ സംഘവും തമ്മിൽ ശത്രുതയുള്ളതായി പൊലീസ് പറയുന്നു. ആ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ  പൊലീസിന് നൽകാൻ അഡ്വക്കേറ്റ് സഹായിച്ചിരുന്നു. കേസന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍