കുഞ്ഞിനെ ചികിത്സിക്കാൻ പണമില്ല, അഞ്ച് വയസുകാരനെ അച്ഛൻ ക്വട്ടേഷൻ നൽകി കൊന്നു

വെള്ളി, 19 ജൂലൈ 2019 (13:37 IST)
ബംഗളുരു: രോഗിയായ മകനെ കികിത്സിക്കാൻ പണമില്ലാത്തതിനെ തുടർന്ന് അഞ്ച് വയസുകരനെ അച്ഛൻ സുഹൃത്തിന് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി. കർണാടകയിലെ ദേവനഗറിലാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ പിതാവ് മായപ്പനെയും സുഹൃത്തിനെയും പൊലീസ് പിടികൂടി. അപസ്‌മാര രോഗിയായ മകൻ ബാസരാജുവിനെ ചികിത്സിക്കാൻ മയപ്പന് കഴിഞ്ഞ വർഷം 4 ലക്ഷത്തോളം രൂപ ചിലവായിരുന്നു. എന്നാൽ കുട്ടിയുടെ അസുഖം ഭേതമായതുമില്ല. കുട്ടിയെ ചികിത്സിക്കാൻ കൂടുതൽ പണം കണ്ടെത്താൻ ശ്രമിച്ചെങ്കിലും പണം ലഭിച്ചില്ല. ഇതോടെ മകനെ കൊല്ലാൽ മായപ്പൻ തീരുമാനികുകയായിരുന്നു.
 
ഇതിനായി സുഹൃത്ത് മഹേഷിനെയാണ് മായപ്പൻ സമീപിച്ചത്. കുഞ്ഞിനെ വേദനയില്ലാതെ കൊല്ലാൻ ഒരു ഇഞ്ചക്ഷൻ ഉണ്ടെന്നും അതിന് 25000  രൂപ ആകുമെന്നും സുഹൃത്ത് മഹേഷ് പറഞ്ഞ് 25000 രൂപ ഇയാൾ പ്രതിഫലമായും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊലപാതകത്തിനായി ഇഞ്ചക്ഷൻ കണ്ടെത്താൻ മഹേഷിനായില്ല ഇതോടെ ശ്വസം മുട്ടിച്ച് കൊലപ്പെടൂത്താൻ തീരുമാനിച്ചു. 
 
ഇതിനായി ബാസരാജുവിനെ മാത്രം തന്റെ കൂടെ നിർത്തി ഭാര്യയെയും മറ്റു നാല് മക്കളെയും മായപ്പൻ ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ചു. രാത്രി വീട്ടിലെത്തിയ സുഹൃത്ത് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞ് അപസ്മാരം ബാധിച്ച് മരിച്ചു എന്നാണ് മായപ്പൻ നാട്ടുകാരോട് പറഞ്ഞു. എന്നാൽ ഇതിൽ സംശയം തോന്നിയ ചിലർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യങ്ങൽ പുറത്തുവന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍