തോട്ടത്തിൽ കയറി മാങ്ങ പറിച്ചതിന് ഉടമ 10 വയസുകാരനെ വെടിവച്ചു കൊന്നു

വെള്ളി, 22 ജൂണ്‍ 2018 (12:44 IST)
പാറ്റ്ന: തോട്ടത്തിൽ കയറി മാങ്ങ പറിച്ചതിന് 10 വയസുകാരനെ ഉടമ വെടിവച്ചു കൊന്നു. വ്യാഴാഴ്ച ബീഹാറിലെ കഗാരിയിലാണ് സംഭവം ഉണ്ടായത്. തലക്ക് വെടിയേറ്റ കുട്ടി തൽക്ഷണം തന്നെ മരിച്ചു. 
 
കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കവെയാണ് കുട്ടി തോട്ടത്തിൽ കയറി മാങ്ങ പറിച്ചത്. ഇത് കണ്ട് ആക്രോശിച്ചെത്തിയ ഉടമ കുട്ടിയെ തോക്കെടു വെടിവെക്കുകയായിരുന്നു. തലക്ക് വെടിയേറ്റ കുട്ടി അപ്പോൾ തന്നെ മരണപ്പെട്ടു. കുട്ടിയെ കൊന്ന ശേഷം ഉടമ ഒളിവിൽ പോയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
സംഭവത്തിഒൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തോട്ടം ഉടമയെ അന്വേഷിച്ച് പൊലീസ് അയാളുടെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍