മൊബൈൽ ഫോണ്‍ വാങ്ങിയത് ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് അടിച്ചു കൊന്നു. കോയമ്പത്തൂർ കിണത്തുകടവ് സ്വദേശിയായ ബാലമുരുകന്റെ ഭാര്യയായ മുത്തുലക്ഷ്മി (37)യാണ് കൊല്ലപ്പെട്ടത്. താൻ അറിയാതെ എന്തിനാണ് ഇത്രയും വിലകൂടിയ ഫോണ്‍ വാങ്ങിയതെന്നായിരുന്നു ഭാര്യ ചോദിച്ചത്. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
വിലകൂടിയ മൊബൈൽ വാങ്ങിയതു ബാലമുരുകൻ ഭാര്യയെ കാണിച്ചു. അത്രയും വിലകൊടുത്ത് മൊബൈല്‍ വാങ്ങിയതില്‍ ക്ഷുഭിതയായി ഭാര്യ വഴക്കുണ്ടാക്കുകയുമായിരുന്നു. തർക്കം രൂക്ഷമായതോടെ ബാലമുരുകൻ സമീപത്തുണ്ടായിരുന്ന മണ്‍വെട്ടിയെടുത്ത് മുത്തുലക്ഷ്മിയെ അടിച്ചു. ഗുരുതരമായി പരിക്കേറ്റ മുത്തുലക്ഷ്മി സംഭവസ്ഥലത്തുതന്നെ മരണത്തിന് കീഴടങ്ങി.