ഫോൺ പിടിച്ചുപറിയ്ക്കാൻ ശ്രമിച്ചയാളുടെ കൈവിരൽ കടിച്ചുമുറിച്ച് യുവാവ്, പിന്നീട് സംഭവിച്ചത് ഇങ്ങനെ

ശനി, 25 ജനുവരി 2020 (13:00 IST)
മൊബൈൽഫോൺ പിടിച്ചുപറിയ്ക്കാൻ ശ്രമിച്ചയാളുടെ ചൂണ്ടുവിരൽ കടിച്ചുമുറിച്ച് യുവാവ്. ഡൽഹിയിലെ ജ്യോതിനഗറിലുള്ള പബ്ലിക്ക് പാർക്കിലാണ് ഞെട്ടിയ്ക്കുന്ന സംഭവം ഉണ്ടായത്. രണ്ട് പേർ ചേർന്ന് അക്രമിച്ച് മൊബൈൽഫോൺ തട്ടിയെടുക്കാൻ ശ്രമിയ്ക്കുന്നതിനിടെ സ്വയരക്ഷാർത്ഥം അക്രമികളിൽ ഒരാളുടെ വിരലിൽ യുവാവ് ശക്തമായി കടിയ്ക്കുകയായിരുന്നു.
 
ദേവ്‌രാജ് എന്ന 21കാരൻ പാർക്കിൽ വിശ്രമിക്കുകയായിരുന്നു. ഇതിനിടെ രണ്ട് പേർ ചേർന്ന് മൊബൈ അബ്ക്രമിച്ച് യുവാവിൽ നിന്നും മൊബൈൽഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചു. ഒരാൾ പിന്നിൽനിന്നും കഴുത്ത് അമർത്തിപ്പിടികുകയും മറ്റൊരാൾ മൊബൈൽഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവാവ് ശബ്ദമുണ്ടാക്കും എന്നായപ്പോൾ വായും പൊത്തിപ്പിടിച്ചു ഇതിനിടെ രക്ഷപ്പെടാനായി യുവാവ് അക്രമിയുടെ കൈവിരലിൽ ശക്തമായി കടയ്ക്കുകയായിരുന്നു. ഇതോടെ ഫോൺ തട്ടിയെടുത്ത് ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചു. 
 
ഓടുന്നതിനിടയിൽ അക്രമിയുടെ കൈവിരൽ മുറിഞ്ഞുവീഴുകയായിരുന്നു. ചോരയൊലിയ്ക്കുന്ന കൈകളുമായി ഇയാളെ പാർക്കിലുണ്ടായിരുന്നവർ പിടികൂടി ആശുപത്രിയിലെത്തിച്ചു. കൂട്ടാളി ഓടി രക്ഷപ്പെടുകയായിരുന്നു. രോഹിത് എന്നയളെയാണ് പ്രദ്രേശവാസികൾ പിടികൂടി ആശുപത്രിയിൽ എത്തിച്ചത്. കൈവിരൽ കൂട്ടിച്ചേർക്കുന്നതിനായി ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഓഹിതിനെയും കൂട്ടാളിയെയും പ്രതി ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓടിരക്ഷപ്പെട്ട കൂട്ടാളിയ്ക്കായി തിരച്ചിൽ പുരോഗിമിയ്ക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍