18കാരിയെ പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി, മതം‌മാറിയില്ലെങ്കിൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി !

Webdunia
ചൊവ്വ, 7 ജനുവരി 2020 (18:20 IST)
ബെംഗളൂരു: കോഴിക്കോട് സ്വദേശിയായ 18 വയസുകാരിയെ പീഡനനത്തിന് ഇരയാക്കി ദൃശ്യങ്ങൾ കാട്ടി മതംമാറാൻ ഭീഷണിപ്പെടുത്തുന്നതായി പരാതി. ഇസ്ലാമിലേക്ക് മതം മാറിയില്ലെങ്കില്‍ പീഡന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തുന്നതായി പതിനെട്ടുകാരി ബെംഗളുരു പൊലീസിൽ പരാതി നല്‍കി.
 
നീതി തേടി യുവതി കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളില്‍ വച്ച് പീഡനത്തിന് ഇരയാക്കി പ്രതികൾ ദൃശ്യങ്ങൾ പകർത്തി എന്നും യുവതിയും സഹോദരനും ഇസ്‌ലാമിലേക്ക് മതം മാറൻ തയ്യാറായില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കും എന്നും മൂവർ സംഘം ഭീഷണിപ്പെടുത്തുന്നതായി യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
 
രണ്ട് ബംളുരു സ്വദേശികള്‍ക്കും ഒരു മലയാളിക്കും എതിരെയാണ് യുവതിയുടെ പരാതി നൽകിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരു സ്വദേശിയെയും, പാലക്കാട് സ്വദേശിയെയും പൊലീസ് അറസ്റ്റ്  ചെയ്തതായാണ് വിവരം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ബെംഗളൂരു ക്രൈം വിഭാഗം ജോയിന്റ് പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടീലിനാണ് അന്വേഷണ ചുമതല. 

അനുബന്ധ വാര്‍ത്തകള്‍

Next Article