പെൺകുട്ടിയുടെ മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മുൻകാമുകിയുടെ കുട്ടിയാണ് എന്നും യുവതി കഞ്ഞിനെ വീടിന് മുൻപിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു എന്നുമാണ് പെൺകുട്ടിയുടെ പിതാവ് ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസ് ചോദ്യം ചെയ്തതോടെ തന്റെ മകളുടെ കുഞ്ഞാണെന്നും മകൻ മകളെ ഗർഭിണിയാക്കുകയായിരുന്നു എന്നും പിതാവ് തുറന്നുസമ്മതിച്ചു
സഹോദരിയുമായി പല തവണ ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നു എന്നും, എന്നാൽ ഗർഭിണിയായത് അറിയില്ലായിരുന്നു എന്നുമായിരുന്നു 17കാരനായ സഹോദരൻ പൊലീസിൽ മൊഴി നൽകിയത്. ഇതോടെ പെൺകുട്ടിയുടെ മാതാപിതാക്കളെയും സഹോദർനേയും സെന്റ് ചാൾസ് കൗണ്ടി ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻസ് ജയിലിൽ അടച്ചു.