‘6 ലക്ഷം രൂപ തന്നില്ലെങ്കിൽ കുട്ടിയെ കൊല്ലും‘; 11കാരനെ തട്ടിക്കൊണ്ടുപോയി ഭീഷണി മുഴക്കി 17കാരി, ഒടുവിൽ കഥയിലെ ട്വിസ്റ്റ് ഇങ്ങനെ !

തിങ്കള്‍, 4 മാര്‍ച്ച് 2019 (13:31 IST)
മുംബൈ: 11കാരനെ തട്ടിക്കൊണ്ടുപോയി പണം തട്ടാൻ ശ്രമിച്ച് 17കാരി. താനെയിലെ ഭിവങ്ങിയിലാണ് സംഭവം ഉണ്ടായത്. ശനിയാഴ്ച വൈകിട്ട് ട്യൂഷൻ ‌ക്ലാസിലേക്ക് പോയ ആൺകുട്ടിയെ പെൺകുട്ടി തട്ടിക്കൊണ്ടുപോവുകയായിരുന്നു. 
 
6 ലക്ഷം രുപ നൽകിയില്ലെങ്കിൽ കുട്ടിയെ കൊലപ്പെടുത്തും എന്ന് ആൺ‌കുട്ടിയുടെ അമ്മയെ 17കാരി ഭീഷനിപ്പെടുത്തുകയും ചെയ്തു. ഇതോടെ ഭയന്ന് ഭർത്താവിനെ വിവരമറിയിക്കാൻ ഇവർ പുറത്തേക്കോടി. സമീപത്തെ ജ്വല്ലറി ജീവനക്കാരനായ ഭർത്താവിന്റെ അടുത്തേക്ക് പോകുന്നതിടെ കരഞ്ഞുകൊണ്ട് നിൽക്കുന്ന മകനെ അമ്മ വഴിയരികിൽ കണ്ടെത്തുകയായിരുന്നു.
 
ഒരു സ്ത്രീ തന്നെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചു എന്നും അവരുടെ കയ്യിൽ നിന്നും ഓടി രക്ഷപ്പെട്ട് വന്നതാണ് എന്നും കുട്ടി അമ്മയോടെ പറഞ്ഞു. ഉടൻ തന്നെ ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നിർദേശം നൽകിയതിനെ തുടർന്ന് പണം നൽകാം എന്ന് ആൺകുട്ടിയുടെ അമ്മ ഭീഷണി മുഴക്കിയ പെൺകുട്ടിയോട് സമ്മതിച്ചു.
 
നഗരത്തിൽ ഒരു ഭാഗത്ത് നിർത്തിയിട്ടിരിക്കുന്ന ഇരുചക്ര വാഹനത്തിൽ പണം വക്കണം എന്നായിരുന്നു ഫോണിലൂടെ ലഭിച്ച നിർദേസം. ഇതേ തുടർന്ന് ആൺ‌കുട്ടിയുടെ അമ്മ പറഞ്ഞ ഇടത്തിൽ ഒരു പൊതി കൊണ്ടുപോയി വച്ചു. പണം എടുക്കാനായി ബുർഖ ധരിച്ചെത്തിയ 17കാരിയെ പൊലീസ് പിടികൂടുകയായിരുന്നു.    
 
പിടിയിലായ 17കാരി കുറ്റം സമ്മതിച്ചിട്ടുണ്ട്. പണത്തിനുവേണ്ടിയായിരുന്നു ഇത്തരം ഒരു സാഹത്തിന് മുതിർന്നത് എന്നും. ആൺകുട്ടിയുടെ അമ്മയെ നേരത്തെ തന്നെ അറിയാമായിരുന്നു എന്നും പെൺകുട്ടി പൊലീസിൽ മൊഴി നൽകി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍