പിതാവ് രണ്ടാം വിവാഹം കഴിച്ചു, യുവരാജ് അമ്മയ്‌ക്കൊപ്പം നിന്നു; യോഗ് രാജ് സിങ്ങിന്റെ ജീവിതം

തിങ്കള്‍, 28 ജൂണ്‍ 2021 (21:39 IST)
യുവരാജ് സിങ്ങിന്റെ പിതാവ് യോഗ് രാജ് സിങ്ങും ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരമായിരുന്നു. ഇന്ത്യയ്ക്കായി ഒരു ടെസ്റ്റും ആറ് ഏകദിന മത്സരങ്ങളുമാണ് യോഗ് രാജ് സിങ് കളിച്ചിട്ടുള്ളത്. യോഗ് രാജ് സിങ്ങിന്റെ ക്രിക്കറ്റ് കരിയര്‍ അത്ര ദീര്‍ഘമല്ലായിരുന്നെങ്കിലും എന്നും വിവാദനായകന്‍ ആയിരുന്നു അദ്ദേഹം. 
 
യോഗ് രാജ് സിങ്ങിന്റെ ആദ്യ ഭാര്യ ശബ്‌നം സിങ് ആണ്. സിഖ് കുടുംബത്തില്‍ നിന്നുള്ള ആണ് യുവരാജ് സിങ്. ശബ്‌നം സിങ് ഒരു മുസ്ലിം ബിസിനസ് കുടുംബത്തില്‍ നിന്നുള്ള വനിതയാണ്. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് യോഗ് രാജ് സിങ്ങും ശബ്‌നയും വിവാഹിതരായത്. എന്നാല്‍, ഈ വിവാഹബന്ധം അധികം നീണ്ടുനിന്നില്ല. ശബ്‌നം വീട്ടില്‍ തന്നെ എപ്പോഴും ഉണ്ടാകണമെന്നായിരുന്നു യോഗ് രാജി സിങ്ങിന്റെ ആവശ്യം. എന്നാല്‍, ശബ്‌നം അതിനു തയ്യാറായിരുന്നില്ല. ശബ്‌നം-യോഗ് രാജ് സിങ് ദമ്പതികള്‍ക്ക് പിറന്ന ഏക മകനാണ് യുവരാജ് സിങ്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് യോഗ് രാജ് സിങ്ങും ശബ്‌നയും പിരിഞ്ഞു. യുവരാജ് സിങ് അമ്മ ശബ്‌നത്തിനൊപ്പം നിന്നു. 
 
ആദ്യ വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്തിയ ശേഷം യോഗ് രാജ് സിങ് പഞ്ചാബി വനിത സത്വീര്‍ കൗറിനെ വിവാഹം കഴിച്ചു. ഇരുവര്‍ക്കും ഒരു മകനും മകളും ഉണ്ട്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍