ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് മത്സരം, ടിക്കറ്റുകൾ വിറ്റുതീർന്നത് നിമിഷങ്ങൾക്കുള്ളിൽ
തിങ്കള്‍, 7 ഫെബ്രുവരി 2022 (15:01 IST)
ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനുള്ള ടിക്കറ്റുകൾ മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നു.ഒക്ടോബർ 23ന് മെൽബണിൽ വച്ചാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം. കഴിഞ്ഞ ടി-20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ പാകിസ്താനായിരുന്നു ജയം.
ഇന്ത്യക്കും പാകിസ്താനുമൊപ്പം ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളും യോഗ്യതാമത്സരം കളിച്ചെത്തുന്ന രണ്ട് ടീമുകളുമാണ് ഗ്രൂപ്പിലുണ്ടാവുക. 2020ൽ ഓസ്ട്രേലിയയിൽ വെച്ച് നടക്കേണ്ടിയിരുന്ന ലോകകപ്പാണ് ഈ വർഷം നടത്തുന്നത്.