രണ്ടാം ഇന്നിങ്‌സില്‍ വളരെ ശ്രദ്ധയോടെ ബാറ്റ് വീശിയ നായകന്‍ കെയ്ന്‍ വില്യംസണും മുതിര്‍ന്ന താരം റോസ് ടെയ്‌ലറുമാണ് കിവീസിന് ജയം സമ്മാനിച്ചത്. വില്യംസണ്‍ 89 പന്തുകളില്‍ നിന്ന് 52 റണ്‍സുമായും ടെയ്‌ലര്‍ 100 പന്തില്‍ നിന്ന് 47 റണ്‍സുമായും പുറത്താകാതെ നിന്നു. ഡെവന്‍ കോണ്‍വെ (47 പന്തില്‍ നിന്ന് 19 റണ്‍സ്), ടോം ലാതം (41 പന്തില്‍ ഒന്‍പത്) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്.