വനിതാ ടി20 ലോകകപ്പ്: ഇന്ത്യൻ വനിതകൾക്ക് ഇന്ന് നിർണായകം, നെറ്റ് റൺറേറ്റിൽ ആശങ്ക

അഭിറാം മനോഹർ

ബുധന്‍, 9 ഒക്‌ടോബര്‍ 2024 (13:45 IST)
Indian women's team
വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ദുബായില്‍ വൈകീട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ശ്രീലങ്കയ്‌ക്കെതിരെ ജയം മാത്രം പോര, സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ശ്രീലങ്കക്കെതിരെ തകര്‍പ്പന്‍ വിജയം തന്നെ ഇന്ത്യയ്ക്ക് ആവശ്യമായി വരും. ലോകകപ്പിലെ ആദ്യമത്സരത്തില്‍ ന്യുസിലന്‍ഡിനെതിരെ പരാജയപ്പെട്ടതോടെയാണ് നെറ്റ് റണ്‍റേറ്റ് ഇന്ത്യയ്ക്ക് പ്രധാനമായിരിക്കുന്നത്.
 
 പാകിസ്ഥാനെതിരായ മത്സരത്തിനിറ്റെ പരിക്കേറ്റ് പിന്മാറിയ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ ആരോഗ്യം വീണ്ടെടുത്തത് ഇന്ത്യന്‍ ക്യാമ്പിന് ആശ്വാസം നല്‍കുന്നതാണ്. പരിക്കേറ്റ പൂജ വസ്ത്രാകറിന് പകരം സജന സജീവന്‍ ടീമില്‍ തുടര്‍ന്നാല്‍ 2 മലയാളി താരങ്ങള്‍ ഇന്ന് ഇന്ത്യന്‍ ടീമില്‍ ഉണ്ടാകും. ഓപ്പണര്‍മാരായ ഷഫാലി വര്‍മയുടെയും സ്മൃതി മന്ദാനയുടെയും മോശം ഫോമാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് ശേഷം ശക്തരായ ഓസീസിനെ നേരിടണം എന്നതിനാല്‍ തന്നെ ഇന്ന് ശ്രീലങ്കക്കെതിരെ വലിയ വിജയം മാത്രമായിരിക്കും ഇന്ത്യന്‍ വനിതകള്‍ ലക്ഷ്യമിടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍