ഐപിഎല്‍ മത്സരത്തിനിടെ യുവതിയെ അപമാനിക്കാന്‍ ശ്രമം; സംഭവം നടന്നത് ഗാലറിയില്‍
ഐപിഎല്‍ മത്സരത്തിനിടെ ഗാലറിയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം. ഇരുപത്തിരണ്ടുകാരിയുടെ പരാതിയില്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ കരാര്‍ ജീവനക്കാരനായ ജെന്ദ്രജ് സത്‌നാമിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ശനിയാഴ്ച രാത്രി നടന്ന മുംബൈ ഇന്ത്യന്‍സ് - ഡല്‍ഹി ഡെയർ ഡെവിള്‍സ് മത്സരത്തിനിടെയാണ് സംഭവം. ജെന്ദ്രജ് തന്നോട് മോശമായി സംസാരിച്ചെന്നും പെരുമാറ്റം അസഹനീയമായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കി.
മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കിയ ജെന്ദ്രജ് സത്‌നാമിയെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.