അടുത്ത ലോകകപ്പ് ടീമിൽ എത്താൻ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയോട് മത്സരിക്കാൻ ഇനി ഋഷഭ് പന്തും ഉണ്ടാകും എന്ന് സിലക്ഷൻ കമ്മറ്റി ചയർമാൻ എം എസ് കെ പ്രസാദ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അതേസമയം, കളിയിൽ രണ്ട് പേരും ഉണ്ടാകുമോ? അതോ ഒരാൾക്ക് വേണ്ടി മറ്റൊരാളെ തഴയേണ്ടി വരുമോ എന്ന കാര്യത്തിൽ മാത്രമാണ് ഇപ്പോൾ ആശങ്ക.
നേരത്തെ ഏകദിന മത്സരങ്ങളിൽ പന്തിനെ ടീമിൽ ഉൾപ്പെടുത്താത് ഏകദിന മത്സങ്ങളിൽ പന്തിന് കീപ്പർ സ്ഥാനത്തേക്ക് അവസരം ലഭിച്ചേക്കില്ല എന്ന തോന്നൽ ഉണ്ടാക്കിയിരുന്നു. ഓസ്ട്രേയിയയുമായി നടന്ന ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുകയും ഐ സി സി റാങ്കിങ്ങിൽ 17ആം സ്ഥാനം കണ്ടെത്തുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടം നേടാൻ പന്തിനും അവസരം ഉണ്ടാകും എന്ന് സിലക്ഷൻ കമ്മറ്റി ചെയർമാൻ വ്യക്തമാക്കിയത്.
‘എം എസ് ധോണി, ദിനേഷ് കാർത്തിക്, ഋഷഭ് പന്ത് എന്നിവരാണ് കീപ്പർ സ്ഥാനത്തേക്ക് നിലവിൽ പരിഗണനയിൽ ഉള്ളത്. മൂവരും മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നത്. വരാനിരിക്കുന്ന രണ്ട് ഏകദിന പരമ്പരകളിൽ പന്തിനെ ഉൾപ്പെടുത്താത്തത് വിശ്രമം നൽകുന്നതിന്റെ ഭാഗമായാണ്.'- എന്നായിരുന്നു സെലക്ഷൻ കമ്മിറ്റി പറഞ്ഞത്.
അതേസമയം, ഏകദിന ലോകകപ്പിനുള്ള ടീമിലേക്കു നിങ്ങൾ ധോണിയെ തിരഞ്ഞെടുക്കുമോ? പന്തിനെ എങ്ങനെയാണ് നിങ്ങൾക്ക് അവഗണിക്കാനാകുന്നത്? എന്ന് സെലക്ടർമാരോട് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഫാറൂഖ് എൻജിനീയർ ചോദ്യമുയർത്തിയിരിക്കുകയാണ്. ഇതാണിപ്പോൾ ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത്.