പതനം പൂർണ്ണമായി, വെസ്റ്റിൻഡീസ് ഇല്ലാതെ ആദ്യ ലോകകപ്പ്

ഞായര്‍, 2 ജൂലൈ 2023 (09:32 IST)
കാലങ്ങളായി ക്രിക്കറ്റ് കാണുന്ന എല്ലാ ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ട ടീമാണ് വെസ്റ്റിന്‍ഡീസ്. കരീബിയന്‍ വന്യതയാര്‍ന്ന ബൗളിങ്ങ് സൗന്ദര്യം കോര്‍ട്‌നി വാല്‍ഷിലും ആബ്രോസിലും അവസാനിച്ചെങ്കിലും കരീബിയന്‍ കൈകരുത്തുമായി നിരവധി ബാറ്റര്‍മാര്‍ ക്രിക്കറ്റ് ആരാധകരുടെ മനസ്സ് നിറപ്പിച്ചവരാണ്. 1975ലെ ആദ്യ ലോകകപ്പ് കിരീടം മുതല്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ അതിനാല്‍ വെസ്റ്റിന്‍ഡീസിന് സുപ്രധാനമായ സ്ഥാനമാണുള്ളത്. 1975 മുതല്‍ 1983 വരെയുള്ള കാലയളവില്‍ ക്രിക്കറ്റ് ലോകം അടക്കിഭരിച്ച വെസ്റ്റിന്‍ഡീസ് ഇല്ലാത്ത ആദ്യ ലോകകപ്പിനാണ് 2023ന് നമ്മള്‍ സാക്ഷികളാകുന്നത്.
 
ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനോടും ദയനീയമായി പരാജയപ്പെട്ടതോടെയാണ് വെസ്റ്റിന്‍ഡീസ് ലോകകപ്പില്‍ നിന്നും പുറത്തായത്. മത്സരത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം സ്‌കോട്ട്‌ലന്ദ് 39 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു. 7 വിക്കറ്റിനാണ് സ്‌കോട്ട്‌ലഡിന്റെ വിജയം. ഏകദിനത്തില്‍ ഇതാദ്യമായി സ്‌കോട്ട്‌ലന്‍ഡ് വിന്‍ഡീസിനെ തോല്‍പ്പിച്ചപ്പോള്‍ യോഗ്യതാ റൗണ്ടില്‍ ഒരു മത്സരത്തില്‍ പോലും വിജയിക്കാനാവാതെ നാണം കെട്ടാണ് കരീബിയന്‍ പടയുടെ മടക്കം. ജേസണ്‍ ഹോള്‍ഡര്‍(45), റൊമാരിയോ ഷെഫേര്‍ഡ്(36) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍