അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളരുമായാണ് ടീമിനെ കോഹ്ലി കളത്തിലിറക്കിയത്. ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയേയും രവീന്ദ്ര ജഡേജയേയും മറികടന്ന് അമിത് മിശ്രയും ഉമേഷ് യാദവും ടീമില്‍ ഇടം നേടി. അതേസമയം മൂന്ന് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരും രണ്ട് ഓള്‍റൗണ്ടര്‍മാരുമാണ് വിന്‍ഡീസ് നിരയില്‍ കളിക്കുന്നത്.