മക്കല്ലത്തിന് എതിരായ ആരോപണം തള്ളി
ബ്രണ്ടന്‍ മക്കല്ലത്തിനെതിരെയുള്ള വാതുവയ്പ്പ് വാര്‍ത്തകള്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് തള്ളി. 2008ല്‍ മക്കല്ലത്തെ വാതുവയ്പ്പുകാര്‍ സമീപിച്ചതായാണ് വാര്‍ത്തകള്‍ വന്നത്.
മക്കല്ലവും വാതുവയ്പ്പുകാരും തമ്മിലുള്ള ബന്ധം ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കമ്മിറ്റി അന്വേഷിക്കുന്നതായാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഇത്തരത്തിലൊരു അന്വേഷണവും നടക്കുന്നില്ലെന്നും അദ്ദേഹം വാതുവയ്പ്പുകാരുമായി യാതൊരു ബന്ധവും പുലര്‍ത്തിയിട്ടില്ലെന്നും കിവീസ് ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെ ഔദ്യോഗികമായി അറിയിച്ചു.