കഴിഞ്ഞ തവണത്തെ ഹീറോയിസം നമ്മൾ ആവർത്തിക്കും, കരുത്തിലേക്ക് ചൂണ്ടി മുഹമ്മദ് ഷമി

തിങ്കള്‍, 23 നവം‌ബര്‍ 2020 (14:43 IST)
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇത്തവണ പേസർമാരിലാണ് ഇന്ത്യ പ്രധാനമായും പ്രതീക്ഷ വെക്കുന്നത്. 2018-19ൽ ഇന്ത്യ ആദ്യമായി ഓസ്ട്രേലിയയിൽ പരമ്പര സ്വന്തമാക്കുമ്പോൾ എട്ട് ഇന്നിൻസുകളിൽ ഏഴെണ്ണത്തിലും ഓസ്ട്രേലിയയുടെ 20 വിക്കറ്റുകൾ പിഴുതെടുക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചിരുന്നു. ഈ പ്രകടനം ഒരിക്കൽ കൂടി ആവർത്തിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ പേസറായ മുഹമ്മദ് ഷമി.
 
70 വിക്കറ്റാണ് അന്ന് ഇന്ത്യൻ ബൗളർമാർ വീഴ്‌ത്തിയത്. ബു‌മ്ര 21 വട്ടും മുഹമ്മദ് ഷമി 16 വിക്കറ്റും ഇഷാന്ത് ശർമ 11 വിക്കറ്റും വീഴ്‌ത്തി. നമ്മുടെ റിസർവ് താരങ്ങൾ പോലും വലിയ വേഗത്തിൽ പന്തെറിയാൻ പ്രാപ്‌തിയുള്ളവരാണ്. സ്പിൻ ബൗളിങ്ങിലും നമുക്ക് വ്യത്യസ്‌തതയുണ്ട്. ലോകോത്തര ബാറ്റ്സ്മാന്മാരുടെ നിരയും ഇന്ത്യക്കുണ്ട്. പൊതുവായ ഒരു ലക്ഷ്യം ടീമിന് മുന്നിലുണ്ട്. അത് ഒരുമിച്ച നേടാനുള്ള ശ്രമത്തിലുമാണ് ടീം മുഹമ്മദ് ഷമി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍