നമ്മളേക്കാള്‍ സ്റ്റാമിനയുള്ള വ്യക്തിയെ വിവാഹം കഴിക്കുന്നതിലും വലിയ നല്ല കാര്യമില്ല; ഭാര്യയെ പുകഴ്ത്തി വാര്‍ണര്‍

ബുധന്‍, 4 ഓഗസ്റ്റ് 2021 (19:52 IST)
ഭാര്യയുടെ ഫിറ്റ്‌നസിനെയും സ്റ്റാമിനയെയും പുകഴ്ത്തി ഓസീസ് ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. നമ്മളേക്കാള്‍ സ്റ്റാമിനയുള്ള ഒരു വ്യക്തിയെ വിവാഹം കഴിക്കുന്നതിനും വലിയ നല്ല കാര്യമില്ലെന്നാണ് വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഭാര്യ കാന്‍ഡി വാര്‍ണര്‍ക്കൊപ്പമുള്ള ചിത്രവും വാര്‍ണര്‍ പങ്കുവച്ചിട്ടുണ്ട്. 



ഭാര്യയ്‌ക്കൊപ്പം രാവിലെ ഓടാന്‍ ഇറങ്ങിയതിന്റെ ചിത്രങ്ങളും വാര്‍ണര്‍ പങ്കുവച്ചിട്ടുണ്ട്. ഓടുന്ന കാര്യത്തില്‍ താന്‍ മടിയനാണെന്നും എന്നാല്‍ ഭാര്യ നിര്‍ബന്ധപൂര്‍വ്വം തന്നെ ഓടിപ്പിക്കുകയായിരുന്നു എന്നും വാര്‍ണര്‍ പറയുന്നു. പത്ത് കിലോമീറ്റര്‍ ഓടിയെന്നും ഇടയില്‍ ഓട്ടം നിര്‍ത്താതിരിക്കാന്‍ ഭാര്യയാണ് തന്നെ പ്രചോദിപ്പിച്ചതെന്നുമാണ് വാര്‍ണര്‍ പറയുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍