തകര്‍പ്പന്‍ പ്രകടനം; ട്വന്റി-20 റാങ്കിംഗില്‍ കോഹ്‌ലി ഒന്നാമത്

തിങ്കള്‍, 1 ഫെബ്രുവരി 2016 (15:14 IST)
ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20 പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ വിരാട് കോഹ്‌ലി ഐസിസി ട്വന്റി-20 റാങ്കിംഗില്‍ ഒന്നാംസ്ഥാനത്തെത്തി. പരമ്പരയില്‍ മൂന്നു അര്‍ധ സെഞ്ചുറികള്‍ നേടിയ കോഹ്‌ലി മിന്നുന്ന പ്രകടനം നടത്തിയതോടെ 47 പോയിന്റുകളാണ് നേടിയത്.

ഓസീസിന്റെ ആരോണ്‍ ഫിഞ്ചിനെ പിന്തള്ളിയാണ് കോഹ്ലി ഒന്നാമതെത്തിയത്. വെസ്‌റ്റ് ഇന്‍ഡീസ് താരം സുനില്‍ നരെയ്നാണ് ബോളറുമാരുടെ പട്ടികയില്‍ ഒന്നാമത്. വീന്‍ഡീസിന്റെ തന്നെ സാമുവല്‍ ബദരിയാണ് തൊട്ടുപിന്നില്‍. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര തൂത്തുവാരിയ ഇന്ത്യ ഐസിസി റാങ്കിംഗില്‍ ഒന്നാംസ്ഥാനത്തെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക