ആ തീരുമാനം കോലിയുടേതായിരുന്നു, ടീമിലെ സ്ഥാനക്കയറ്റത്തെ പറ്റി ഇഷാന്‍ കിഷന്‍

തിങ്കള്‍, 24 ജൂലൈ 2023 (17:46 IST)
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്ങ്‌സില്‍ നാലാം സ്ഥാനത്തിറങ്ങി മികച്ച പ്രകടനമാണ് ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷന്‍ നടത്തിയത്. സ്‌കോറിംഗ് റേറ്റ് ഉയര്‍ത്തികൊണ്ട് എളുപ്പത്തില്‍ വലിയ ടോട്ടല്‍ മുന്നോട്ട് വെയ്ക്കുക എന്ന ദൗത്യമായിരുന്നു നാലാം നമ്പറുകാരനായ ഇഷാന്‍ കിഷന് ടീം നല്‍കിയത്. അത് മികച്ച രീതിയില്‍ തന്നെ താരം പൂര്‍ത്തിയാക്കിയതൊടെ വലിയ അഭിനന്ദനമാണ് താരത്തിന് ലഭിച്ചത്.
 
ടെസ്റ്റിലെ ഇഷാന്റെ ആദ്യ അര്‍ധസെഞ്ചുറിയായിരുന്നു ഇത്. ഇഷാന്‍ അര്‍ധസെഞ്ചുറി നേടിയതും നായകന്‍ രോഹിത് ശര്‍മ ഇന്ത്യയുടെ ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. തനിക്ക് വേണ്ടി കോലി തന്റെ സ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുനുവെന്ന് ഇഷാന്‍ കിഷന്‍ പറയുന്നു. എന്നെ സംബന്ധിച്ചിടത്തോളം സ്‌പെഷ്യലായ ഇന്നിങ്ങ്‌സാണിത്. എന്നില്‍ നിന്ന് എന്താണ് വേണ്ടതെന്ന് ടീമിന് നന്നായി അറിയാമായിരുന്നു. എല്ലാവരും മികച്ച പിന്തുണയാണ് നല്‍കിയത്. എന്നെ നാലാം നമ്പറില്‍ കളിപ്പിക്കാന്‍ തീരുമാനിച്ചത് കോലിയാണ്. എന്റെ സ്വന്തം ശൈലിയില്‍ തന്നെ കളിക്കാന്‍ കോലി ആവശ്യപ്പെടുകയായിരുന്നു. അത് നല്ല തീരുമാനമായിരുന്നു. ചില സമയങ്ങളില്‍ ഇങ്ങനെ ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. കിഷന്‍ വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍