ബിസിസിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോഹ്‌ലി

Webdunia
വ്യാഴം, 23 നവം‌ബര്‍ 2017 (15:20 IST)
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെതിരെ (ബിസിസിഐ) രൂക്ഷ വിമർശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി രംഗത്ത്.

ബിസിസിഐയുടെ ആസൂത്രണത്തിലെ പോരായ്മ കളിക്കാരുടെ പ്രകടനത്തെ ബാധിച്ചു തുടങ്ങി. അടുത്തടുത്ത ദിവസങ്ങളിൽ കളിക്കേണ്ടി വരുന്നതിനാല്‍ താരങ്ങൾക്ക് മതിയായ വിശ്രമവും തയ്യാറെടുപ്പ് നടത്താനുള്ള സമയവും ലഭിക്കുന്നില്ലെന്നും കോഹ്‌ലി വ്യക്തമാക്കി.

കഴിഞ്ഞ ജനുവരിയിലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഒരുങ്ങാൻ രണ്ടു ദിവസം മാത്രമാണു ലഭിച്ചത്. താരങ്ങള്‍ക്ക് ഒരുങ്ങാന്‍ ഇതുമൂലം സാധിച്ചില്ല. ഇതേ സാഹചര്യം തന്നെയാണ് ഇപ്പോഴുമുള്ളത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്‌റ്റ് മത്സരങ്ങള്‍ കഴിഞ്ഞാലുടന്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പരയ്ക്ക് ഒരുങ്ങേണ്ട അവസ്ഥയാണുള്ളതെന്നും കോഹ്‌ലി വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളി ആരംഭിക്കുന്നതിന് രണ്ട് ദിവസം മാത്രമാണ് തയ്യറെടുപ്പിനായുള്ളത്. എന്നാല്‍, ഇക്കാര്യം ടീം അംഗങ്ങള്‍ ആലോചിക്കാറില്ല. വരുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്നും ബിസിസിഐയെ കുറ്റപ്പെടുത്തികൊണ്ട് കോഹ്‌ലി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article