കോഹ്‌ലിയുടെ ആവശ്യങ്ങള്‍ക്ക് ഒരു വിലയുമില്ലെ ?; ഇന്ത്യന്‍ ക്യാപ്‌റ്റന്‍ നിരാശനോ ?!

Webdunia
തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (16:49 IST)
ന്യൂസിലന്‍‌ഡിനെതിരായ ട്വന്റി-20 പരമ്പരയ്‌ക്കുള്ള ടീമിനെയും വിരാട് കോഹ്‌ലി തന്നെ നയിക്കുമെന്ന ബിസിസിഐയുടെ തീരുമാനം ഇന്ത്യന്‍ ക്യാപ്‌റ്റന്റെ ആവശ്യത്തെ മറികടന്നുള്ളതായിരുന്നുവെന്ന് റിപ്പോര്‍ട്ട്.

തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്നതിനാല്‍ തനിക്ക് വിശ്രമം അത്യാവശ്യമാണെന്നും ശാരീരിക ക്ഷമത വീണ്ടെടുക്കാന്‍ അവധി ആവശ്യമാണെന്നുമായിരുന്നു കോഹ്‌ലി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നത്. വ്യക്തിപരമായ ചില തിരക്കുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍, ക്യാപ്‌റ്റന്റെ ആവശ്യം തള്ളിയ ബിസിസിഐ കിവീസിനെതിരായ ട്വന്റി-20 പരമ്പരയില്‍ വിരാടിനെ നായകസ്ഥാനത്ത് നിലനിര്‍ത്തുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും കോഹ്‌ലിക്ക് വിശ്രമമില്ലാതെ ടീമില്‍ തുടരേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളത്.

വിശ്രമം വേണമെന്ന് കോഹ്‌ലി നേരത്തെയും ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിരാടിന്റെ ആവശ്യത്തെ തള്ളിക്കളയുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article