ഇന്ത്യന്‍ ടീമിന്റെ ടെസ്‌റ്റ് നായകനാകാന്‍ കഴിയുമെന്ന് ഒരിക്കല്‍പ്പോലും കരുതിയിരുന്നില്ലെന്നും ഏകദിന നായകനാകാന്‍ ആഗ്രഹമില്ലെന്നും വിരാട് കോഹ്‌ലി. അപ്രതീക്ഷിതമായിട്ടാണ് ടെസ്‌റ്റ് നായകനാകേണ്ടി വന്നത്. ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റില്‍ എന്തെങ്കിലും പ്രത്യേകമായി ചെയ്യണമെന്ന് ഇതുവരെ തോന്നിയിട്ടില്ല. ഏകദിന നായകനാകാന്‍ താല്‍പ്പര്യം ഒരിക്കലും തോന്നിയിട്ടില്ല. എന്നാല്‍, ഉത്തരവാദിത്വങ്ങള്‍ മനോഹരമായി തന്നെ ചെയ്യും. ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര നടക്കുമോയെന്ന് ഒരു വിവരവും തനിക്കില്ലെന്നും കോഹ്‌ലി പറഞ്ഞു.
ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ദുബായില്‍ നടക്കുന്ന ഇന്റര്‍ നാഷണല്‍ പ്രീമിയര്‍ ടെന്നീസ് ലീഗ് മത്സരങ്ങള്‍ കാണാനെത്തിയതായിരുന്നു കോഹ്‌ലി. ഐ പി ടി എല്ലില്‍ യുഎഇ റോയല്‍സിന്റെ ഉടമസ്ഥരില്‍ ഒരാളാണ് ഇന്ത്യന്‍ നായകന്‍.