Virat Kohli: ഇടംകയ്യന്‍ സ്പിന്നര്‍മാരെ കണ്ടാല്‍ മുട്ടിടി ! പതിവ് ആവര്‍ത്തിച്ച് കോലി, കണക്കുകള്‍ വളരെ മോശം

ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (16:35 IST)
Virat Kohli: ഇടംകയ്യന്‍ സ്പിന്നറുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുന്നത് തുടര്‍ന്ന് വിരാട് കോലി. ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലും കോലി ഇടംകയ്യന്‍ സ്പിന്നര്‍ക്ക് മുന്നില്‍ വീണു. 12 പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്താണ് കോലി പുറത്തായത്. ശ്രീലങ്കയുടെ യുവ സ്പിന്നര്‍ ദുനിത് വെല്ലാലാഗെയുടെ പന്തില്‍ മിഡ് വിക്കറ്റില്‍ ക്യാച്ച് നല്‍കിയാണ് കോലി മടങ്ങിയത്. ശ്രീലങ്കയ്ക്ക് വേണ്ടി 13 ഏകദിനങ്ങള്‍ മാത്രം കളിച്ചിട്ടുള്ള വെല്ലാലാഗെയ്ക്ക് വെറും 20 വയസ്സാണ് പ്രായം. 
 
2021 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏകദിനത്തില്‍ ഇടംകയ്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ 159 പന്തില്‍ നിന്ന് വെറും 104 റണ്‍സാണ് കോലി നേടിയിരിക്കുന്നത്. ശരാശരി 13 മാത്രം ! സ്‌ട്രൈക്ക് റേറ്റ് ആകട്ടെ 65.4 ആണ്. എട്ട് തവണയാണ് കോലി ഇക്കാലയളവില്‍ ഇടംകയ്യന്‍ സ്പിന്നര്‍മാരുടെ പന്തില്‍ പുറത്തായിട്ടുള്ളത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍