Asia Cup, India vs Sri Lanka: ഇന്ത്യയെ വിറപ്പിച്ച് ഇരുപതുകാരന്‍; ശ്രീലങ്കയ്‌ക്കെതിരെ പതറുന്നു

ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (16:25 IST)
Asia Cup, India vs Sri Lanka: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ വട്ടംകറക്കി ശ്രീലങ്ക. ഇടംകയ്യന്‍ സ്പിന്നര്‍ ദുനിത് വെല്ലാലാഗെയുടെ പന്തുകളെ എങ്ങനെ പ്രതിരോധിക്കണമെന്ന് അറിയാതെ ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റര്‍മാരും കൂടാരം കയറി. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 17 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്. 
 
ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 11 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ 80 റണ്‍സെടുത്തതാണ്. എന്നാല്‍ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക ഇരുപതുകാരന്‍ ദുനിത് വെല്ലാലാഗെയ്ക്ക് പന്ത് നല്‍കിയതോടെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായി. 
 
ശുഭ്മാന്‍ ഗില്ലിനെയും രോഹിത് ശര്‍മയേയും വെല്ലാലാഗെ ബൗള്‍ഡ് ആക്കി. വിരാട് കോലിയെ വെല്ലാലാഗെ മിഡ് വിക്കറ്റില്‍ ഷനകയുടെ കൈകളില്‍ ഭദ്രമായി എത്തിക്കുകയും ചെയ്തു. നാല് ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങിയാണ് വെല്ലാലാഗെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍