കോഹ്‌ലി അമാനുഷികനൊന്നുമല്ല, വെറുമൊരു മനുഷ്യനാണ്; അവനും പരാജയപ്പെടും - മുന്‍‌നായകന്‍ പറയുന്നു

Webdunia
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (10:20 IST)
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് പൂര്‍ണപിന്തുണയുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്ത്. ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ നേരിട്ട തോല്‍വിയ്ക്ക് പിന്നാലെയാണ് കോഹ്‌ലിയെ പിന്തുണച്ച് ഗാംഗുലി രംഗത്തെത്തിയത്. കോഹ്‌ലി അമാനുഷികനൊന്നുമല്ലെന്നും അവനും തോല്‍വി സംഭവിച്ചേക്കുമെന്നും ഗാംഗുലി പറഞ്ഞു.   
 
‘കോഹ്‌ലി തീര്‍ച്ചയായും മെച്ചപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യന്‍ പിച്ചുകളിലും അദ്ദേഹത്തിന്റെ ടീം പരാജയപ്പെട്ടേക്കം ഇന്ത്യയില്‍ ഒരു മത്സരമോ പരമ്പരയോ തോല്‍ക്കാത്ത ഒരു നായകന്മാരും ഉണ്ടായിട്ടില്ല.  ധോണി നായകനായിരുന്ന അവസാന ഒരു വര്‍ഷക്കാലം പരിശോധിച്ച് നോക്കിയാല്‍ അക്കാര്യം വ്യക്തമാകും. അന്നത്തെ ടീം ദക്ഷിണാഫ്രിക്കയിലും ബംഗ്ലാദേശിലും പരാജയപ്പെട്ടിരുന്നു. പക്ഷേ ഇന്ത്യയില്‍ അവരെ പരാജയപ്പെടുത്തുകയും ചെയ്തുവെന്നും ഗാംഗുലി പറഞ്ഞു.
 
ട്വന്റി 20 വേള്‍ഡ് കപ്പിന്റെ സെമിയില്‍ ഇന്ത്യ വീന്‍ഡീസിനോടും തോറ്റിരുന്നു. അവനും ഒരു മനുഷ്യനാണ്. അവനും തോല്‍‌വി സംഭവിക്കും. അയാള്‍ക്ക് ബൗളര്‍മാരെ പരീക്ഷിക്കേണ്ടതുണ്ടെന്നും ഇന്ത്യ ഇന്ത്യയെ തന്നെ പരീക്ഷിക്കണമെന്നും പറഞ്ഞ ഗാംഗുലി, ഓസീസിനെപ്പോലെയല്ല ന്യൂസിലാന്‍ഡ് എന്നുകൂടു കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article