രാജ്‌കോട്ടിൽ റൺപൂരം തീർത്ത് മഹാരാഷ്ട്ര: ഗെയ്‌ക്‌വാദിന് ഹാട്രിക്ക് സെഞ്ചുറി

Webdunia
ശനി, 11 ഡിസം‌ബര്‍ 2021 (13:44 IST)
ഐപിഎല്ലില്ലെ ഓറഞ്ച് ക്യാപ് നേട്ടം, ശേഷം ആഭ്യന്തര ലീഗിലും തന്റെ സ്വപ്‌ന സമാനമായ ഫോം തുടരുകയാണ് ചെന്നൈയുടെ ഓപ്പണിങ് താരമായ റുതുരാജ് ഗെയ്‌ക്‌വാദ്. വിജയ് ഹസാരെ ട്രോഫിയിൽ കേരളമാണ് റുതുരാജിന്റെ ബാറ്റിന്റെ ചൂട് അനുഭവിച്ചറിഞ്ഞത്.
 
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മഹാരാഷ്ട്ര ഗെയ്‌ക്‌വാദിന്‍റെ 124 റണ്‍സിലും രാഹുല്‍ ത്രിപാഠിയുടെ 99ലും നിശ്‌ചിത 50 ഓവറില്‍ എട്ട് വിക്കറ്റിന് 291 റണ്‍സെടുത്തു. നിധീഷ് എംഡി 10 ഓവറിൽ 49 റൺസിന് 5 വിക്കറ്റ് നേടിയതാണ് 300 കടക്കുന്നതിൽ നിന്നും മഹാരാഷ്ട്രയെ തടഞ്ഞത്.
 
ടോസ് നേടി മഹാരാഷ്‌ട്രയെ ബാറ്റിംഗിനയച്ച കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ തീരുമാനം ശരിവെച്ചാണ് മത്സരം തുടങ്ങിയതെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന റുതുരാജ്-രാഹുൽ ത്രിപാഠി സഖ്യം ടീം സ്കോർ ഉയർത്തി. 195 റൺസാണ് മൂന്നാം വിക്കറ്റിൽ ഇവർ അടിച്ചെടുത്തത്.
 
ആദ്യ രണ്ട് കളിയും ജയിച്ച മഹാരാഷ്ട്ര ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ഛണ്ഡീഗഡിനെ തോൽപ്പിക്കുകയും മധ്യപ്രദേശിനോട് തോൽക്കുകയും ചെയ്ത കേരളം ആണ് രണ്ടാമതുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article