ചരിത്രം രചിച്ച് ഉഗാണ്ട; ട്വന്റി 20 ലോകകപ്പിന് യോഗ്യത നേടി

വ്യാഴം, 30 നവം‌ബര്‍ 2023 (15:45 IST)
ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് യോഗ്യത നേടി ഉഗാണ്ട. 2024 ട്വന്റി 20 ലോകകപ്പിനാണ് ഉഗാണ്ട യോഗ്യത നേടിയത്. ആഫ്രിക്കന്‍ ക്വാളിഫയറില്‍ റവാണ്ടയെ തോല്‍പ്പിച്ചാണ് ഉഗാണ്ട ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി അടുത്ത ജൂണിലാണ് ട്വന്റി 20 ലോകകപ്പ് നടക്കുക. 
 
നിര്‍ണായക മത്സരത്തില്‍ റവാണ്ടയെ ഉഗാണ്ട 65 റണ്‍സിന് ഓള്‍ഔട്ടാക്കി. 8.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഉഗാണ്ട ലക്ഷ്യംകണ്ടു. നവംബര്‍ 26 ന് നടന്ന മറ്റൊരു മത്സരത്തില്‍ സിംബാബ്വെയേയും ഉഗാണ്ട തോല്‍പ്പിച്ചിരുന്നു. 
 
ആഫ്രിക്ക ക്വാളിഫയറില്‍ പത്ത് വീതം പോയിന്റുകളുമായി നമീബിയയും ഉഗാണ്ടയും ട്വന്റി 20 ലോകകപ്പിന് യോഗ്യത നേടി. സിംബാബ്വെ, കെനിയ, നൈജീരിയ, ടന്‍സാനിയ, റവാണ്ട എന്നീ ടീമുകള്‍ പുറത്തായി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍