അബുദാബി: ആദ്യ മത്സരങ്ങളിൽ മികച്ച സ്കോർ കണ്ടെത്തിയതിന് പിന്നാലെ പിന്നീട് അതേ സ്ഥിരത തുടരാൻ സഞ്ജുവിന് സാധിച്ചിട്ടില്ല. ബാറ്റിങിനെ പിന്തുണയ്ക്കുന്ന ഷാർജയിലെ പിച്ചിന് പുറത്ത് സഞ്ജുവിന് കാര്യമായ സ്കോർ കണ്ടെത്താൻ സാധിയ്ക്കാതെവന്നതോടെ വലിയ വിമർശനം തന്നെ നേരൊടുകയാണ് താരം. മുംബൈ ഇന്ത്യൻസിനോട് നടന്ന മത്സരത്തിൽ പരജയപ്പെട്ടതൊടെ തുടർച്ചയായ മൂന്നാം പരാജയമാണ് രാജസ്ഥാൻ ഏറ്റുവാങ്ങുന്നത്. തുടക്കത്തിൽ തന്നെ രാജസ്ഥാൻ തകരുകയായിരുന്നു.
നാലാമനായി സഞ്ജു ക്രീസില്‍ എമ്പോൾ സ്മിത്തിനേയും യശസ്വിയേയും നഷ്ടപ്പെട്ട് നില്‍ക്കുകയാണ് രാജസ്ഥാന്‍. 10 മുകളിൽ റൺ റേറ്റ് വേണ്ടിയിരുന്ന സമയം, സഞ്ഞു ടീമിനെ തകർച്ചയിൽനിന്നും കരകയറ്റും എന്ന് രാജസ്ഥാൻ ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ ബോൾട്ടിന്റെ ഷോർട്ട് ഡെലിവറിയിൽ പുൾഷോർട്ട് കളീച്ച സഞ്ജുവിന് ടൈമിങ് തെറ്റി. ഉയർന്നു പൊങ്ങിയ പന്ത് മഡ്ഓണിൽ വച്ച് മുംബൈ നായകൻ രോഹിത് അനായാസം കൈക്കലാക്കി. ഇതോടെ വെറും 2.5 ഓവറില്‍ 12-3 എന്ന നിലയിലേയ്ക്ക് രാജസ്ഥാൻ തുടക്കത്തിൽ തന്നെ തകർന്നു.
ഷോർട്ട് ബോളുകളാണ് സഞ്ജുവിന് പ്രതിസന്ധി തീർക്കുന്നത്. ഷാർജയിൽ ഇത് പ്രശ്നമാകുന്നില്ല എന്നാണ് ആദ്യ മത്സരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ ഷാർജയ്ക്ക് പുറത്ത് നടന്ന മൂന്നിൽ രണ്ട് കളിയിലും സഞ്ജു പുറത്തായത് ഷോർട്ട് ബോളിലാണ്. ഷാർജയിലെ മത്സരങ്ങളിൽ 74, 85 എന്നിങ്ങനെയാണ് സ്കോർ എങ്കിൽ ഷർജയ്ക്ക് പുറത്ത് ഇത്, 8,4,0 എന്നിങ്ങനെയാണ്. സഞ്ജുവിന്റെ സ്കോർ. ഈ സ്ഥിരതയില്ലായ്മയാണ് ഇന്ത്യൻ ടീമിൽ ഇടം നേടാൻ സാധിയ്ക്കാത്തതിന്റെ കാരണം എന്നാണ് വിമർശകരുടെ പ്രധാന ആരോപണം.