വെടിക്കെട്ടിന് ഇന്ന് തിരികൊളുത്തും; ലോകം ട്വന്റി-20 ലോകകപ്പ് ആരവത്തില്‍
ചൊവ്വ, 8 മാര്‍ച്ച് 2016 (09:14 IST)
ട്വന്റി-20 ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. യോഗ്യതാ മത്സരങ്ങള്‍ക്കാണ് ഇന്നു തുടക്കമാകുന്നത്. യോഗ്യത തേടി എട്ടു ടീമുകള്‍ രണ്ടു ഗ്രൂപ്പുകളിലായി മാറ്റുരയ്ക്കും. ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ സൂപ്പര്‍ 10-ലേക്കു കടക്കും. എട്ട് ടീമുകള്‍ക്കു നേരിട്ടു യോഗ്യത ലഭിച്ചിട്ടുണ്ട്.
യോഗ്യതാ മത്സരങ്ങളിലെ ആദ്യത്തേതില്‍ ഇന്ന് ഹോങ്കോംഗ് സിംബാബ് വെയെ നേരിടും. നാഗ്പുര്‍ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നു നടക്കുന്ന രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ സ്കോട്ലന്‍ഡിനെ നേരിടും.
ഇന്ത്യ, ഓസ്ട്രേലിയ, പാക്കിസ്ഥാന്‍, ഇംഗ്ളണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, വെസ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്കാണ് നേരിട്ടു യോഗ്യത ലഭിച്ചിട്ടുള്ളത്. സൂപ്പര്‍ 10നെയും ക്രമീകരിച്ചിരിക്കുന്നത് രണ്ടു ഗ്രൂപ്പുകളിലാണ്. ഗ്രൂപ്പ് ഒന്നില്‍ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ് ഇന്‍ഡീസ്, ഇംഗ്ളണ്ട് എന്നീ ടീമുകള്‍ക്കൊപ്പം ഒരു യോഗ്യതാ ടീമും. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ ടീമുകള്‍ക്കൊപ്പം ഒരു യോഗ്യതാ ടീമും മാറ്റുരയ്ക്കും.
പന്ത്രണ്ടാം തീയതി നാഗ്പുരില്‍ ഇന്ത്യ- ന്യൂസിലന്‍ഡ് മത്സരത്തോടെയാണ് സൂപ്പര്‍ 10 പോരാട്ടങ്ങള്‍ക്കു തുടക്കമാകുന്നത്. മാര്‍ച്ച് 30, 31 തീയതികളില്‍ സെമി ഫൈനലും ഏപ്രില്‍ മൂന്നിനു ഫൈനലും നടക്കും.