ഒടുവില്‍ ഓസീസ് ക്യാപ്‌റ്റനും കുടുങ്ങി; ‘ഞാന്‍ അങ്ങനെ ചെയ്യില്ല’ - ഏറ്റുപറച്ചിലുമായി സ്‌മിത്ത്
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത് പുതിയ വിവാദത്തില്‍. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ഏകദിനത്തില്‍ പന്തില്‍ കൃത്രിമത്വം കാണിച്ചുവെന്നാണ് താരത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.
മൂന്നാം ഏകദിനത്തിന്റെ 34മത് ഓവറില്‍ പന്തിന് തിളക്കം വര്‍ദ്ധിപ്പിക്കാനായി ലിപ് ബാം ഉപയോഗിച്ചുവെന്നാണ് സ്‌മിത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.
ഗ്രൌണ്ടിലെ ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് ഓസീസ് നായകന്‍ വിവാദത്തിലായത്.
അതേസമയം, പ്രചരിക്കുന്ന വാര്‍ത്തകളെ തള്ളി സ്‌മിത്ത് രംഗത്തുവന്നു. ഉമിനീര്‍ ഉപയോഗിച്ചാണ് പന്തിലെ ചെളി കളഞ്ഞത്. ഞാന്‍ ലിപ് ബാം ഉപയോഗിച്ചെന്ന പ്രചാരണം തെറ്റാണ്. എന്റെ ചുണ്ടുകള്‍ വരണ്ടിരിക്കുന്നത് കണ്ടാല്‍ അത് മനസിലാകുമെന്നും മാധ്യമ പ്രവര്‍ത്തകരോടാണ് സ്‌മിത്ത് പറഞ്ഞു.