ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ന് 100 ടെസ്റ്റ് മത്സരങ്ങളെന്ന നേട്ടത്തില്‍ ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത്. കഴിഞ്ഞ 2 മത്സരങ്ങളിലും വിജയിച്ച ഓസ്‌ട്രേലിയ നിലവില്‍ 20ന് പരമ്പരയില്‍ മുന്നിലാണ്. അതേസമയം മാറ്റങ്ങളോടെയാണ് ഇരുടീമുകളും ഇന്ന് കളിക്കാനിറങ്ങുന്നത്. ഇംഗ്ലണ്ട് നിരയില്‍ പേസര്‍ ആന്‍ഡേഴ്‌സണ് പകരം മാര്‍ക്ക് വുഡും പരിക്കേറ്റ ഒലി പോപ്പിന് പകരം ക്രിസ് വോക്‌സും ടീമിലെത്തി. അതേസമയം പരിക്കേറ്റ നഥാന്‍ ലിയോണിന് പകരം ടോഡ് മര്‍ഫിയാണ് ടീമില്‍ ജോഷ് ഹേസല്‍വുഡിന് പകരം സ്‌കോട്ട് ബോളണ്ടാണ് ഓസീസ് നിരയിലുള്ളത്.
99 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 9110 റണ്‍സാണ് സ്മിത്ത് നേടിയിട്ടുള്ളത്.59.57 ശരാശരിയില്‍ 32 സെഞ്ചുറികളും 37 അര്‍ധസെഞ്ചുറികളും സഹിതമാണ് സ്മിത്തിന്റെ നേട്ടം. നിലവില്‍ ഓസീസിനായി ഏറ്റവും അധികം ടെസ്റ്റ് സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ ഇതിഹാസ നായകന്‍ സ്റ്റീവ് വോയ്‌ക്കൊപ്പം രണ്ടാം സ്ഥാനത്താണ് സ്റ്റീവ് സ്മിത്ത്. ഇരുവര്‍ക്കും 32 സെഞ്ചുറികളാണുള്ളത്. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ സെഞ്ചുറി നേടാനായാല്‍ 33 സെഞ്ചുറികളുമായി സ്റ്റീവ് വോയെ മറികടക്കാന്‍ സ്മിത്തിന് സാധിക്കും. 41 സെഞ്ചുറികള്‍ നേടിയ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗാണ് പട്ടികയിലെ ഒന്നാമന്‍.