ശ്രീലങ്കന്‍ ടി20 നായകസ്ഥാനത്ത് നിന്നും ദസുന്‍ ഷനക പിന്മാറി. വാനിന്ദു ഹസരങ്കയാകും ടീമിന്റെ പുതിയ നായകന്‍. അടുത്തമാസം സിംബാബ്‌വെയ്‌ക്കെതിരെ നടക്കുന്ന ടി20 പരമ്പരയിലാകും ഹസരങ്ക ശ്രീലങ്കയെ നയിക്കുക. പരിക്കേറ്റ ഹസരങ്ക ഓഗസ്റ്റ് മുതല്‍ കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഏകദിന ലോകകപ്പിലും പരിക്ക് കാരണം താരത്തിന് കളിക്കാനായിരുന്നില്ല. ദസുന്‍ ഷനക ഏകദിനത്തില്‍ നായകനായി തുടരും. ദിമുത് കരുണരത്‌നെയാണ് ശ്രീലങ്കന്‍ ടെസ്റ്റ് ടീമിന്റെ നായകന്‍.
ഐപിഎല്‍ താരലേലത്തില്‍ ഹസരങ്കയെ അടിസ്ഥാന വിലയായ 1.50 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു. അടുത്തിടെയാണ് താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. 2017ല്‍ ശ്രീലങ്കന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ച താരം 48 ഏകദിനങ്ങളും 58 ടി20 മത്സരങ്ങളും ശ്രീലങ്കന്‍ ടീമിനായി കളിച്ചിട്ടുണ്ട്. 158 വിക്കറ്റുകളും 1365 റണ്‍സും രണ്ട് ഫോര്‍മാറ്റുകളില്‍ നിന്നും നേടിയിട്ടുണ്ട്.